ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു

കോട്ടയം: കറുകച്ചാലില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നു. നെടുങ്ങാടപ്പള്ളി ശാന്തിപുരം ഗോപിനാഥന്‍ നായര്‍ (55), ചങ്ങനാശ്ശേരി ഇത്തിത്താനം അഖില്‍ (കണ്ണന്‍-26) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ചമ്പക്കരയില്‍ എത്തിച്ചതായിരുന്നു രാജന്‍ എന്ന ആനയെ. ഇടഞ്ഞ ആന ഒന്നാം പാപ്പാന്‍ ഗോപിനാഥനെ കുത്തിവീഴ്ത്തിയ ശേഷം വിരണ്ടോടി . തളയ്ക്കാന്‍ ശ്രമിക്കവെ രണ്ടാം പാപ്പാന്‍ കണ്ണനെ അടിച്ചുവീഴ്ത്തി നെഞ്ചില്‍ കുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it