Alappuzha local

ഇടഞ്ഞ ആന പാപ്പാന്റെ വലതു കൈ പറിച്ചെടുത്തു

ചേര്‍ത്തല: ഇടഞ്ഞ ആന പാപ്പാന്റെ വലതുകൈ പറിച്ചെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത്’ ഏഴാം വാര്‍ഡ് കൂറ്റുവേലി പ്രതാപന്‍ (48) ന്റെ കൈ ആണ് ആനയുടെ ആക്രമണത്തില്‍ അറ്റുപോയത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. കോലഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍ എന്ന ആനയെ പ്രതാപന്‍ പാട്ടത്തിനെടുത്തിരുന്നു. വീടിനു സമീപത്തെ പറമ്പില്‍ തളച്ചിട്ടിരുന്ന ആനക്ക് തീറ്റ കൊടുക്കുന്നതിനിടെ അക്രമാസക്തനാകുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്ത ശേഷം പ്രതാപന്റെ കൈയ്യില്‍ ചവിട്ടുകയായിരുന്നു.  മുട്ടിന് മുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയുടെ സമീപം അറ്റുകിടന്ന കൈ എടുക്കാനായത്. പിന്നീട് നാട്ടുകാര്‍ കൈയ്യും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it