ernakulam local

ഇടക്കൊച്ചി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം



പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ചില നേതാക്കളുടെ മക്കളെ തിരുകി കയറ്റുവാനുള്ള നീക്കത്തിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയെങ്കിലും ജില്ലാ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. കാല്‍നൂറ്റാണ്ടായി ബാങ്ക് ഡയറക്ടറായി തുടരുന്നവര്‍ വീണ്ടും മല്‍സര രംഗത്തിറങ്ങുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഇതിനിടെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സ്ഥാനാര്‍ഥികളെല്ലാം എ വിഭാഗത്തില്‍പെടുന്നവരാണ്. ഐ വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്നാവശ്യം എ ഗ്രൂപ്പ് അംഗീകരിച്ചില്ല. നാളുകളായി തുടരുന്നവരെ മാറ്റി നിര്‍ത്തി പുതിയ ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഐ വിഭാഗം ആവശ്യപ്പെട്ടത്. ഡിസിസി പ്രസിഡന്റും ഈ നിലപാട് സ്വീകരിച്ചുവെങ്കിലും എ വിഭാഗം ഒത്ത് തീര്‍പ്പിന് തയ്യാറായില്ല. ഡിസിസി പ്രസിഡന്റ് ഇടപെട്ട് പരിഹാരത്തിന് ശ്രമിച്ചെങ്കിലും യാതൊന്നും നടന്നില്ല. എന്നാല്‍ ഐ ഗ്രൂപ്പില്‍ പാനല്‍ നോമിനേഷന്‍ നല്‍കാനൊരുങ്ങിയവരെ ചിലര്‍ ഇടപ്പെട്ട് പിന്തിരിപ്പിച്ചെങ്കിലും ആ വിഭാഗത്തിലെ തന്നെ ചിലര്‍ നോമിനേഷന്‍ നല്‍കി മല്‍സര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ്. കാലങ്ങളായി തുടരുന്നവരും പ്രായാധിക്യത്താല്‍ അവശരായവരുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയതിനാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പൊതുവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it