Second edit

ഇങ്ങനെയും ചില വഴികള്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31,032 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സിപിഎം നേതാവ് ഡോ. തോമസ് ഐസക് അത്രയും എണ്ണം വൃക്ഷത്തൈകള്‍ നടുന്നു. വേറെയും എംഎല്‍എമാര്‍ ഈ മാതൃക പിന്തുടരുന്നുണ്ട്. ഈ തൈകള്‍ ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഫലമുണ്ടാവും. തൈ നട്ട് സ്ഥലംവിടുന്ന എംഎല്‍എമാര്‍ക്ക് അതിനു നേരമുണ്ടാവുമോ ആവോ!
ഡോ. തോമസ് ഐസക് പ്ലാവാണു നടുന്നത്. നല്ല ആശയമാണത്. ചക്കയുടെ ഔഷധമൂല്യത്തെപ്പറ്റി പുതിയ തിരിച്ചറിവുകള്‍ ഉണ്ടായിട്ടുള്ള അവസ്ഥയില്‍ നമുക്ക് പ്ലാവിന്റെ സാധ്യതകള്‍ തീര്‍ത്തും ഉപയോഗപ്പെടുത്തണം. പക്ഷേ, ഒരു കാര്യമുണ്ട്- ഇപ്പോള്‍ തന്നെ കേരളത്തില്‍ ചക്ക ഏറിയകൂറും ഉപയോഗശൂന്യമായിപ്പോവുകയാണ്. വേണ്ട സമയത്ത് പറിക്കാനോ പറിച്ച ചക്കപ്പഴങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിച്ച് സൂക്ഷിക്കാനോ സംവിധാനമില്ലാത്തതാണു കാരണം.
ഇത് ചക്കയുടെ മാത്രം സ്ഥിതിയല്ല. മാവുകള്‍ നിറയെ മാങ്ങയുണ്ടാവും. പക്ഷേ, പറിക്കാന്‍ ആളുകളെ കിട്ടുന്നില്ല. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന മാവുകളില്‍നിന്ന് മാത്രമേ കൃത്യമായി വിളവെടുപ്പു നടക്കുന്നുള്ളൂ. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ സന്നദ്ധസംഘടനകള്‍ ഇതിനൊരു മറുവഴി കണ്ടുപിടിച്ചിട്ടുണ്ട്. പഴങ്ങള്‍ പറിക്കാന്‍ ആളെ കിട്ടുന്നില്ലെങ്കില്‍ സംഘടനാപ്രവര്‍ത്തകര്‍ പറിച്ചുതരും. നമ്മുടെ യുവജനസംഘടനകള്‍ക്ക് തെരുവുകളില്‍ മുദ്രാവാക്യം വിളിച്ചാര്‍ക്കുന്നതിനോടൊപ്പം ഈ വഴിയുമൊന്നു പരീക്ഷിച്ചുകൂടേ?
Next Story

RELATED STORIES

Share it