kasaragod local

ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട് യതീംഖാനയ്ക്ക് സൗജന്യമായി കൈമാറുന്നു

കാഞ്ഞങ്ങാട്: യുപി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ 1500ല്‍പരം വിദ്യാര്‍ഥികളും അധ്യാപകര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുമുള്ള അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 28ന് കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാനയ്ക്ക് കൈമാറും.
കോടികള്‍ വിലമതിക്കുന്ന സ്ഥാപനം സൗജന്യമായി യതീംഖാനയ്ക്ക് കൈമാറുന്ന ചടങ്ങ് ചരിത്ര സംഭവമാക്കാന്‍ സ്‌കൂളില്‍ ചേര്‍ന്ന യതീംഖാന ഭരണസമിതിയുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന 3.59 ഏക്കര്‍ ഭൂമിയും കെട്ടിടവും ഉള്‍പ്പെടെ സ്ഥാപനം പൂര്‍ണ്ണമായും വഖഫ് നിയമ പ്രകാരം സൗജന്യമായി യതീംഖാനയ്ക്ക് കൈമാറാനാണ് ഇക്ബാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് തീരുമാനിച്ചത്.
ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ വഖഫ് പ്രഖ്യാപനം നടത്തും. യതീംഖാന മുഖ്യ ഉപദേഷ്ടാവായ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങും.
ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപകരായിരുന്ന പരേതരായ ഡോ. എം എ അഹമ്മദ്, എം ബി മൂസഹാജി എന്നിവരുടെ മക്കളായ ഡോ. അബ്ദുല്‍ ഹഫീസ്, ഡോ. മുഹമ്മദ് അഫ്‌സല്‍, എം ബി എം അഷറഫ്, എം ബി എം അബ്ദുല്‍ ബഷീര്‍ എന്നിവരാണ് ഇക്ബാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് അംഗങ്ങള്‍.
പരിപാടികളുടെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഇക്ബാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം ബി എം അഷറഫ് അദ്ധ്യക്ഷത വഹിച്ചു.
യതീംഖാന പ്രസിഡന്റ എ ഹമീദ്ഹാജി, അജാനൂര്‍ പഞ്ചായത്തംഗങ്ങളായ സി കുഞ്ഞാമിന, ഹമീദ് ചേരക്കാടത്ത്, ഹാജറ, യതീംഖാന ഭാരവാഹികളായ സുറൂര്‍ മൊയ്തുഹാജി, സി എച്ച് ഇബ്രാഹിം മാസ്റ്റര്‍, പി എം ഹസന്‍ഹാജി, പി കെ അബ്ദുല്ലക്കുഞ്ഞി, സി യൂസഫ്ഹാജി, ടി മുഹമ്മദ് അസ്‌ലം സംസാരിച്ചു.
Next Story

RELATED STORIES

Share it