Gulf

ഇക്വിറ്റി ട്രാക്ക് ഓഹരി അവലോകന യോഗം

ജിദ്ദ: ജിദ്ദയില്‍ ഷെയര്‍ മാര്‍ക്കറ്റ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപക ബിസിനസ് തല്പരരുടെ വാട്‌സാപ്പ് ഗ്രൂപ്പായ 'ഇക്വിറ്റി ട്രാക്ക്' ഗ്രൂപ്പ് അംഗങ്ങളുടെ കൂട്ടായ്മ ഷറഫിയയില്‍ ഒത്തുകൂടി. ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിനെ കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചയില്‍ അമീര്‍ഷാ പാണ്ടിക്കാട് വിഷയമവതരിപ്പിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതിയുടെ വളര്‍ച്ചയോടൊപ്പം തന്നെ അതിന്റെ നേട്ടങ്ങളുടെ ഭാഗഭാക്കാവാന്‍ പ്രവാസികള്‍ക്കും ബന്ധുക്കള്‍ക്കും ഓഹരി വിപണിയുടെ അനന്ത സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിവിധ സെക്ടറുകളിലായി രാജ്യത്തെ ഒന്നാംനിര കമ്പനികളുടെ ഓഹരികളുടെ കഴിഞ്ഞ കുറെ കാലങ്ങളിലുള്ള കയറ്റിറക്കം, വിപണിയുടെ സുതാര്യത എന്നിവ ഉദാഹരണ സഹിതം അദ്ദേഹം  വിവരിച്ചു. അംഗങ്ങള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. അന്‍വര്‍ കാലിക്കറ്റ്, വേങ്ങര നാസര്‍, ആഷിര്‍, നാസര്‍ മൂന്നൂര്‍, ഷുക്കൂര്‍ ചേകനൂര്‍, മോഹിദ്ദീന്‍ കൂവപ്പാറ, നൗഷാദ് മഞ്ചേരി, താഹിര്‍ ജാവേദ് തുടങ്ങിയവര്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it