ഇക്വഡോറില്‍ വീണ്ടും ഭൂചലനം; മരണം 525 ആയി

ക്വിറ്റോ: ഇക്വഡോറില്‍ ഞായറാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 525 ആയി. അപകടത്തില്‍പ്പെട്ടു കാണാതായ 1700 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.ഭൂകമ്പത്തെത്തുടര്‍ന്ന് 4000ത്തിലധികം പേര്‍ക്ക് പരിക്കു പറ്റിയതായി അധികൃതര്‍ അറിയിച്ചു. 2000 പേരെ കാണാതായതായി പരാതികള്‍ ലഭിച്ചതായും അതില്‍ 300 പേരെ കണ്ടെത്തിയതായും ഇക്വഡോര്‍ ആഭ്യന്തര സഹമന്ത്രി ഡഗോ ഫ്വെന്റെസ് അറിയിച്ചു. അതേസമയം ഇക്വഡോറില്‍ ഇന്നലെ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി. എസ്‌മെരാള്‍ഡസ് പട്ടണത്തില്‍ നിന്ന് 70 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റ പ്രഭവകേന്ദ്രമെന്ന് പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it