Gulf

ഇക്വഡോര്‍ സമാധാന കപ്പല്‍ ഖത്തര്‍ തീരത്ത്‌

ഇക്വഡോര്‍ സമാധാന കപ്പല്‍ ഖത്തര്‍ തീരത്ത്‌
X
iquadore-ship

ദോഹ: ഇക്വഡോര്‍ ആംഡ് ഫോഴ്‌സിനു കീഴിലെ എസ്‌ക്യുലാ ഗ്വയാസ് എന്ന കപ്പല്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഖത്തര്‍ തുറമുഖത്ത് നങ്കൂരമിട്ടു. ഇക്വഡോറിയന്‍ ടൂറിസത്തിന്റെയും ഉല്‍പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായി ഗള്‍ഫ് മേഖല സന്ദര്‍ശിക്കവെയാണ് കപ്പല്‍ ഖത്തറിലെത്തിയത്.
ഇക്വഡോര്‍ അംബാസഡര്‍ ഖബ്‌ലാന്‍ അബി സഅബിന്റെ നേതൃത്വത്തിലുള്ള സംഘം കപ്പലിനെ ദോഹ തുറമുഖത്ത് സ്വീകരിച്ചു. പത്ത് മാസം നീണ്ടുനില്‍ക്കുന്ന ലോക പര്യടനത്തിന്റെ ഭാഗമായാണ് കപ്പല്‍ ഖത്തറിലെത്തിയിരിക്കുന്നതെന്ന് ഖബ്‌ലാന്‍ വ്യക്തമാക്കി. അഞ്ച് മാസം മുമ്പാണ് കപ്പലിന്റെ യാത്ര ആരംഭിച്ചത്. ക്യൂബ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഹോളണ്ട്, ഈജിപ്ത്, സൗദി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഖത്തറിലെത്തിയിരിക്കുന്നത്. നവംബര്‍ ഒന്നുവരെ  ഖത്തറിലുണ്ടാകും. ഇവിടെ നിന്ന് ഇന്ത്യ, മലേസ്യ, ഇന്തോനീസ്യ, ആസ്‌ത്രേലിയ, ചിലി എന്നിവിടങ്ങളിലേക്ക് പുറപ്പെടുമെന്നും ഖബ്‌ലാന്‍ വ്യക്തമാക്കി.
ഇന്ന് വൈകീട്ട് കപ്പലില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ ഖത്തറിലെയും ഇക്വഡോറിലെയും നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it