malappuram local

ഇക്കോ ടൂറിസം പദ്ധതികളിലൂടെ വരുമാനം കണ്ടെത്തണം: മന്ത്രി

നിലമ്പൂര്‍: പ്രകൃതിക്ക് കോട്ടംതട്ടാത്ത ഇക്കോ ടൂറിസം പദ്ധതികളിലൂടെ വനംവകുപ്പ് വരുമാനം കണ്ടെത്തണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മരം മുറിച്ച് വില്‍പ്പന അടക്കമുള്ള വരുമാനമാര്‍ഗം നിലച്ച വനംവകുപ്പ് ഇക്കോ ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും വരുമാനത്തിനൊപ്പം നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കാനും ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്നും ആര്യാടന്‍ പറഞ്ഞു. ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബംഗ്ലാവ് കുന്നിലെ പഴയ ഡിഎഫ്ഒ ബംഗ്ലാവ് പരിസരത്തെ ആകാശ നടപ്പാതയും ഒരു കോടി രൂപ ചെലവിട്ട ഒന്നാംഘട്ട പ്രവൃത്തികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍ ചന്തക്കുന്ന് അങ്ങാടിയില്‍ നഗരത്തിനു നടുവില്‍് 15.42 ഹെക്ടര്‍ വനഭൂമിയിലാണ് ഡിഎഫ്ഒ ബംഗ്ലാവിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതി. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ആധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഡോ. ആര്‍ ആടല്‍ അരശന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി വി ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, മുംതാസ് ബാബു, കൗണ്‍സിലര്‍ ദേവശേരി മുജീബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it