thrissur local

'ഇക്കിളി'യുടെ കാഴ്ചയുമായി യുവനിര

തൃശൂര്‍: സാമൂഹിക പ്രസക്തിയുള്ള നിരവധി വസ്തുതകള്‍ ഇന്ന് ഷോര്‍ട്ട് ഫിലിമുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ വിഷയത്തെ അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആഴത്തില്‍ സമീപിക്കുന്ന അവതരണ രീതി വളരെ കുറവാണ്. ഇത്തരം ചെറുസിനിമകള്‍ക്ക് (ഹ്രസ്വചിത്രം)ഇടയിലേക്ക് വ്യത്യസ്തമായൊരു പ്രമേയവുമായാണ് ‘ഇക്കിളി’ എത്തുന്നത്. സാമൂഹിക വിപത്തിനെ പസിലുകളിലൂടെ ആവിഷ്‌ക്കരിക്കുകയാണ് ഇക്കിളി എന്ന ചെറുസിനിമ. നര്‍മ്മരസത്തിലൂടെ സംഭവം പറയുന്ന ചിത്രം ഷോര്‍ട്ട് ഫിലിം എടുക്കുന്നതില്‍ അതീവ തല്‍പ്പരരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംരംഭമാണ്. സ്‌ക്കൂള്‍ റോഡ് സ്റ്റുഡിയോയും ഐവറി ടസ്‌ക് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കിളിയുടെ യുട്യൂബ് റിലീസ് സിനിമ താരം അജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച സംവിധായകനുള്ള 2016ലെ പുരസ്‌ക്കാരം, കല്‍ക്കട്ട ഇന്റര്‍നാഷണല്‍ കള്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ ഔട്സ്റ്റാന്‍ഡിംഗ് പെര്‍ഫൊമന്‍സിനുള്ള അവാര്‍ഡ്, 2017ലെ സുള്ള്യ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം, ഫെഫ്ക ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, സ്മാക് തുടങ്ങി 23ലധികം ഹ്രസ്വ ചലച്ചിത്ര മേളകളില്‍ പങ്കെടുത്ത ശേഷമാണ് ഇക്കിളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മികച്ച സംവിധായകന്‍, മികച്ച നടന്‍, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി 13ഓളം അവാര്‍ഡുകളും ഈ ചെറുചിത്രം സ്വന്തമാക്കി കഴിഞ്ഞു. ശ്രീനു റോമി തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രത്തില്‍ അരുണ്‍ വിഘ്‌നേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിപ്രസാദ് മറ്റൊരു വേഷം ചെയ്തിരിക്കുന്നു. ക്യാമറയും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ഗോകുല്‍ ചന്ദ്രയാണ്. ജിതേഷ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് റഷീദ് സുള്ള്യയാണ്. വിനോദ് വി എം, അനൂപ് വി എം എന്നിവര്‍ ചേര്‍ന്നാണ് ആര്‍ട്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്.
Next Story

RELATED STORIES

Share it