ernakulam local

ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെന്‍സസ് പരിപാടിക്കു തുടക്കം

കൊച്ചി: ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്താമതു കാര്‍ഷിക സെന്‍സസ് പരിപാടിക്കു ജില്ലയില്‍ തുടക്കം. ഇന്നലെ കലക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന സര്‍വെ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ സഹകരണം പ്രസിഡന്റ് അറിയിച്ചു. സര്‍വെയുമായി ജനങ്ങള്‍ സഹകരിക്കണമെന്നും നമ്മുടെ കാര്‍ഷിക നയ രൂപീകരണത്തിന്റെ അടിത്തറയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്നും ആശ സനില്‍ പറഞ്ഞു.
കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ആവശ്യമായ കാര്‍ഷിക വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തത് ആശങ്കാജനകമാണെന്നു ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം പറഞ്ഞു. ആസൂത്രണത്തിന്റെ ആധാരശിലയായ കാര്‍ഷിക സെന്‍സസ് ജോലിക്ക് ജില്ലാ ഭരണ കൂടത്തിന്റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
യോഗത്തില്‍ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിന്‍സിമോള്‍ ആന്റണി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം ശ്രീദേവി, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍ ബി ബിജു സംസാരിച്ചു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫിസര്‍ സി ആര്‍ പ്രേമലതയും അഡീ. ജില്ലാ ഓഫിസര്‍ ടോം സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. റിസര്‍ച്ച് ഓഫിസര്‍ എ പി സുജാത, എം കെ രവി ക്ലാസുകള്‍ നയിച്ചു. ജൂലൈ ഒന്നു മുതല്‍ സര്‍വെ ആരംഭിക്കും. കൃഷി ഭൂമിയുടെ പൂര്‍ണ വിവരങ്ങള്‍, ഭൂവിനിയോഗം, ഭൂ ഉടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനി എന്നിവയുടെ വിനിയോഗം, കാര്‍ഷിക ഉപകരണങ്ങള്‍, കന്നുകാലികള്‍ തുടങ്ങി വിവിധകാര്യങ്ങള്‍ കര്‍ഷകരില്‍നിന്നു ശേഖരിക്കും.
പരിപാടിയുടെ വിജയത്തിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അംഗങ്ങളും പൂര്‍ണ സഹകരണം നല്‍കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it