Flash News

ഇഎംഎസിന്റെ ലോകം ദ്വിദിന ദേശീയ സെമിനാര്‍ ; കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നു: മുഖ്യമന്ത്രി



തിരൂരങ്ങാടി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്മാട് താജ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഇഎംഎസിന്റെ ലോകം ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംതൃപ്തമായ സംസ്ഥാനങ്ങളാണ് ഈ രാജ്യത്തിനാവശ്യം. അതിലൂടെ മാത്രമേ കേന്ദ്രത്തിന്റെ ശക്തി വര്‍ധിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ഒരു വേദിപോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് വാഴ്ചയാണു രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അഭിപ്രായം പറയുന്നവന്റെ നേരെ പ്രതികാരനടപടികള്‍ സ്വീകരിക്കുന്ന നില വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി അബ്ദുറഹ്മാന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഇഎംഎസ് അനുസ്മരണത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, മന്ത്രി കെ ടി ജലീല്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, എം എം നാരായണന്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ഇ എന്‍ മോഹന്‍ദാസ്, നിയാസ് പുളിക്കലകത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it