Flash News

ഇംറാന്‍ഖാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് മാപ്പപേക്ഷിച്ചു



ഇസ്‌ലാമാബാദ്: പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ പാക് പ്രതിപക്ഷ നേതാവ് ഇംറാന്‍ഖാന്‍ മാപ്പപേക്ഷിച്ചു.  മുന്‍ ക്രിക്കറ്റ് താരവും തഹ്‌രീകെ ഇന്‍സാഫ് നേതാവുമായ ഇംറാന്‍ഖാനെതിരേ കേസെടുത്ത കമ്മീഷന്‍ രണ്ടാഴ്ച മുമ്പ് ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു. ഒക്ടോബര്‍ 26ന് മുമ്പ് കമ്മീഷന്‍ മുമ്പാകെ ഹാജരാവുന്നത്്് ഖാനെ അറസ്റ്റ് ചെയ്യുന്നത് ഇസ്്്‌ലാമാബാദ് ഹൈക്കോടതി തടയുകയായിരുന്നു. ഇന്നലെ അഞ്ചംഗ കമ്മീഷന്‍ മുമ്പാകെ ഹാജരായ ഖാന്‍ ക്ഷമാപണം ഒപ്പിട്ടുനല്‍കി. മാപ്പപേക്ഷ സ്വീകരിച്ച കമ്മീഷന്‍ ഭാവിയില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it