Flash News

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ നടപടി; കോണ്‍ഗ്രസ് എംപിമാര്‍ സുപ്രിംകോടതിയെ സമീപിച്ചു

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ നടപടി; കോണ്‍ഗ്രസ് എംപിമാര്‍ സുപ്രിംകോടതിയെ സമീപിച്ചു
X
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ നടപടിക്കെതിരേ കോണ്‍ഗ്രസ് എംപിമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. പഞ്ചാബില്‍ നിന്നുള്ള പ്രതാപ് സിങും ഗുജറാത്തില്‍ നിന്നുള്ള അമീ ഹര്‍ഷേ്രദ യാജ്‌നികുമാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഉപരാഷ്ട്രപതിയുടെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹരജിയില്‍ പറയുന്നത്.



സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളിയിരുന്നു. രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതെന്നായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.
തീരുമാനത്തിലെത്തുന്നതിനു മുന്‍പ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, സുപ്രിംകോടതി മുന്‍ ജഡ്ജി വി. സുദര്‍ശന്‍ റെഡ്ഡി, ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ നിയമ സെക്രട്ടറി പി.കെ. മല്‍ഹോത്ര, മുന്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി സഞ്ജയ് സിങ്, രാജ്യസഭ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉപരാഷ്ട്രപതി ചര്‍ച്ച നടത്തിയിരുന്നു.
രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ  അറിയിച്ചിരുന്നു. എന്നാല്‍ ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീര്‍ണമായ സാഹചര്യം മുന്നിലുണ്ട്.
Next Story

RELATED STORIES

Share it