Flash News

ഇംഗ്ലീഷ് സംസാരിച്ചു;പതിനെട്ടുകാരനെ യുവാവ് കഴുത്തറുത്ത് കൊന്നു

ഇംഗ്ലീഷ് സംസാരിച്ചു;പതിനെട്ടുകാരനെ യുവാവ് കഴുത്തറുത്ത് കൊന്നു
X
മുംബൈ: ഇംഗ്ലീഷ് സംസാരിച്ചതിന് പതിനെട്ടുകാരനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മുഹമ്മദ് അഫ്‌റോസ് ആലം ഷെയ്ക്ക് ആണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരുടെ മുന്നില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 21കാരനായ മുഹമ്മദ് അമിര്‍ അബ്ദുല്‍ വാഹിദ് എന്ന യുവാവ് അഫ്‌റോസിനെ കൊലപ്പെടുത്തുകയായിരുന്നു.



54തവണയാണ് അബ്ദുല്‍ വാഹിദ് അഫ്‌റോസിന്റെ കഴുത്തില്‍ കുത്തിയത്. കൊലപാതകത്തിന് ശേഷം അബ്ദുല്‍ വാഹിദ് പോലീസില്‍ കീഴടങ്ങി. തുടര്‍ച്ചയായുള്ള പരിഹാസമാണ് കൊലചെയ്യാന്‍ കാരണമെന്ന് വാഹിദ് പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് അവസരം ലഭിക്കാന്‍ ഒരാഴ്ചയോളം കാത്തിരുന്നുവെന്നും പിന്നീട് അഫ്‌റോസിനെ വിജനമായ ഒരു സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും വാഹിദ് പറഞ്ഞു.
Next Story

RELATED STORIES

Share it