Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും വമ്പന്‍മാര്‍ ഇന്ന് കളത്തില്‍



ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ വിജയ കുതിപ്പ് തുടരാന്‍ കരുത്തന്‍മാരായ ബാഴ്‌സലോണ ഇന്ന് കളത്തില്‍. കളിച്ച ആറ് മല്‍സരങ്ങളും വിജയിച്ച് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സലോണയുടെ ഇന്നത്തെ എതിരാളി ലാസ് പല്‍മാസാണ്. അവസാന സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടപ്പെട്ടതിന്റെ സങ്കടം പുത്തന്‍ സീസണില്‍ തുടര്‍ ജയങ്ങളോടെയാണ് ബാഴ്‌സലോണ മറക്കുന്നത്. കളിച്ച എല്ലാ മല്‍സരങ്ങളിലും സര്‍വാധിപത്യ ജയം നേടിയെടുത്ത ബാഴ്‌സലോണ ലാ ലിഗയിലെ അവസാന പോരാട്ടത്തില്‍ ജിറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ലാസ് പല്‍മാസിനെതിരെ ബൂട്ട് കെട്ടുന്നത്.അതേ സമയം മോശം ഫോമിലുള്ള ലാസ് പല്‍മാസ് അവസാന രണ്ട് മല്‍സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയാണ് കരുത്തരായ ബാഴ്‌സലോണയെ നേരിടാനെത്തുന്നത്. ഈ സീസണില്‍ കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രണ്ട് മല്‍സരത്തില്‍ മാത്രമാണ് ലാസ് പല്‍മാസിന് വിജയം കാണാനായത്. പോയിന്റ് പട്ടികയിലെ 16ാം സ്ഥാനക്കാരായ ലാസ് പല്‍മാസിന് പരിക്കും തിരിച്ചടി നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it