ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം
BY fousiya sidheek18 May 2017 3:16 AM GMT
fousiya sidheek18 May 2017 3:16 AM GMT
ലണ്ടന്‍: ലീഗിലെ മൂന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം തുടരുന്നു. വെസ്റ്റ് ബ്രോമിനെതിരായ പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. പെപ് ഗാര്‍ഡിയോള എന്ന ഇതിഹാസ പരിശീലകന്റെ മാന്ത്രികതയെ മൈതാനത്ത് പ്രാവര്‍ത്തികമാക്കി കാട്ടുന്ന സിറ്റിതാരങ്ങള്ക്ക്് ഇത്തവണ ലീഗ് കപ്പില്‍ മുത്തമിടാനായില്ലെങ്കിലും പോരാട്ട വീര്യം ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്ന ജയമാണ് സിറ്റി സ്വന്തമാക്കിയത്.ആദ്യ പകുതിയില്‍ തന്നെ സിറ്റി വ്യക്തമായ ആധിപത്യം നേടിയെടുത്തു. ബ്രസിലീയന്‍ സ്ട്രെക്കര്‍ ഗബ്രിയേല്‍ ജീസസും അഗ്യൂറോയും സില്‍വയും ഫെര്ണാണ്ടീഞ്ഞോയുമെല്ലാം മികവിനൊത്ത് ഉയര്‍ന്നപ്പോള്‍ വെസ്റ്റ് ബ്രോമിന് തടുത്തുനിര്‍ത്താനായില്ല. 4-1-4-1 എന്ന ശൈലിയിലാണ് സിറ്റിയെ ഗാര്‍ഡിയോള കളത്തിലിറക്കിയത്. അഗ്യൂറോ ഒറ്റയാനെപ്പോലെ മുന്‍നിരയില്‍ പടനയിച്ചു. പന്തുമായി ശരവേഗത്തില്‍ മുന്നേറി കളിച്ച സിറ്റിക്ക് വേണ്ടി 27ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് അക്കൗണ്ട് തുറന്നത്. മധ്യനിര താരം കെവിന് ബ്രൂയിന്റെ അസിസ്റ്റിലായിരുന്നു ജീസസിന്റെ ഗോള്‍ നേട്ടം. സിറ്റി 1-0 ന് മുന്നില്‍. ആദ്യ ഗോളിന്റെ ആവേശം കെട്ടടുങ്ങുംമുമ്പേ സിറ്റി വീണ്ടും വലകുലുക്കി. 29ാം മിനിറ്റില്‍ ജീസസിന്റെ അസിസ്റ്റില്‍ കെവിന് ബ്രൂയിയാണ് ഗോള്‍ നേടിയത്. സിറ്റി 2-0 ന് മുന്നില്‍. മല്‍സരത്തിന്റെ 30 മിനിറ്റുള്ളില്‍ തന്നെ രണ്ടുഗോളുകള്‍ വീഴ്ത്തി കരുത്തുകാട്ടിയ സിറ്റിക്ക് മുന്നില്‍ ആദ്യ പകുതിയില്‍ കാഴ്ചക്കാരനായി നില്ക്കാനെ വെസ്റ്റ് ബ്രോം താരങ്ങള്‍ക്കായുള്ളൂ. ഇതോടെ ആദ്യ പകുതി 2-0ന് സിറ്റിക്ക് സ്വന്തം.വെസ്റ്റ് ബ്രോം താരങ്ങള്‍ക്ക് പന്ത് നല്കാതെയുള്ള മുന്നേറ്റമാണ് സിറ്റി പുറത്തെടുത്തത്. മല്‍സരത്തിന്റെ 71 ശതമാനം സമയത്തും പന്ത് കൈയ്യടക്കി വയ്ച്ച സിറ്റി 21 തവണയാണ് വെസ്റ്റ് ബ്രോം ഗോള്‍മുഖത്തേക്ക് നിറയൊഴിച്ചത്. ഭാഗ്യം കൂടി സിറ്റിയെ തുണക്കുകയായിരുന്നെങ്കില് വെസ്റ്റ് ബ്രോമിന്റെ പോസ്റ്റില്‍ ഗോള്‍മഴ തന്നെ പെയ്തേനെ.57ാം മിനിറ്റില്‍ യായാ ടുറേയിലൂടെ സിറ്റി ലീഡുയര്‍ത്തി. അഗ്യൂറോയുടെ അസിസ്റ്റിലായിരുന്നു ടുറേയുടെ ഗോള്‍ നേട്ടം. സിറ്റി 3-0ന് മുന്നില്‍. മൂന്ന് ഗോളിന്റെ ലീഡ് വഴങ്ങിയതോടെ വെസ്റ്റ് ബ്രോം ഉണര്‍ന്നു കളിച്ചു. ഗോള്‍ മടക്കാന്‍ സിറ്റിയുടെ ഗോള്‍ പോസ്റ്റില്‍ വെസ്റ്റ് ബ്രോം താരങ്ങള്‍ നിരന്തരം പന്തെത്തിച്ചു. ആക്രമിച്ച് മുന്നേറിയ വെസ്റ്റ് ബ്രോമിന്റെ മുന്നേറ്റം ഒടുവില്‍ ഫലം കണ്ടു. 87ാം മിനിറ്റില്‍ ഹാല് റോബ്സനാണ് വെസ്റ്റ് ബ്രോമിനായി ആശ്വാസ ഗോള്‍ നേടിയത്. അലന് ന്യൂമിന്റെ അസിസ്റ്റിലായിരുന്നു റോബ്സന്റെ ഗോള്‍ നേട്ടം. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1 ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സിറ്റി 37 മല്‍സരങ്ങളില്‍ നിന്ന് 75 പോയിന്റുകളുമായി മൂന്നാം സ്ഥാനം സുരക്ഷിതമാക്കി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT