Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനിലപ്പൂട്ട്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനിലപ്പൂട്ട്
X
newcastle-united--manches

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുകയെന്ന മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. 34ാം റൗണ്ട് മല്‍സരത്തില്‍ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്നുള്ള ന്യൂകാസില്‍ യുനൈറ്റഡാണ് സിറ്റിയുടെ കിരീട മോഹങ്ങള്‍ക്ക് സമനിലപ്പൂട്ടിട്ടത്.
മല്‍സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് തുല്ല്യത പാലിക്കുകയായിരുന്നു. മല്‍സരത്തില്‍ ഗോള്‍ നേടാനായതോടെ പ്രീമിയര്‍ ലീഗില്‍ അഗ്വേറോ തന്റെ ഗോള്‍ സമ്പാദ്യം 100ലെത്തിച്ചു. അഗ്വേറോയുടെ 100ാം ഗോള്‍ വിവാദമാവുകയും ചെയ്തു.
14ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ കൊലറോവിന്റെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ അഗ്വേറോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍, ഇത് ഓഫ്‌സൈഡായിരുന്നുവെന്ന് പിന്നീട് റിപ്ലേകളില്‍ തെളിഞ്ഞു. 31ാം മിനിറ്റില്‍ വുര്‍നോന്‍ അനിറ്റയിലൂടെയാണ് സ്വന്തം തട്ടകത്തില്‍ ന്യൂകാസില്‍ സമനില ഗോള്‍ നേടിയത്.
കിരീടത്തിനായി സിറ്റിക്കും തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ ന്യൂകാസിലിനും മല്‍സരം നിര്‍ണായകമായിരുന്നു. ഇത് ഇരു ടീമിന്റേയും കളിയിലും പ്രതിഫലിച്ചു. കളിയില്‍ മികച്ച പ്രകടനമാണ് ഇരു ടീമും പുറത്തെടുത്തത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് അഗ്വേറോ. 147 മല്‍സരങ്ങളില്‍ നിന്നാണ് അഗ്വേറോ സിറ്റിക്കു വേണ്ടി ഗോളില്‍ സെഞ്ച്വറി അടിച്ചത്.
മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ അലന്‍ ഷയററിന്റെ പേരിലാണ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 100 ഗോള്‍ പൂര്‍ത്തിയാക്കിയ റെക്കോഡ്. 124 മല്‍സരങ്ങളില്‍ നിന്നാണ് മുന്‍ ബ്ലാക്ക്‌ബേണ്‍, ന്യൂകാസില്‍ താരമായിരുന്ന ഷയറര്‍ ഗോളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നിലവില്‍ ന്യൂകാസില്‍ പരിശീലകന്‍ കൂടിയാണ് അദ്ദേഹം.
ന്യൂകാസിലിനെതിരായ സമനിലയോടെ ചാംപ്യന്‍പട്ടം സ്വന്തമാക്കുകയെന്ന സിറ്റിയുടെ മോഹം ഏതാണ്ട് അവസാനിച്ചു. ലീഗില്‍ തലപ്പത്തുള്ള ലെസ്റ്റര്‍ സിറ്റിയുമായി 12 പോയിന്റ് പിറകിലായി സിറ്റി മൂന്നാം സ്ഥാനത്താണ്. സിറ്റിയേക്കാള്‍ ഏഴ് പോയിന്റ് കൂടുതലുള്ള ടോട്ടനം ഹോട്‌സ്പറാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.
34 മല്‍സരങ്ങളില്‍ നിന്ന് 61 പോയിന്റാണ് സിറ്റിയുടെ സമ്പാദ്യം. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 73 പോയിന്റാണ് ലെസ്റ്ററിനുള്ളത്. സീസണില്‍ ഇനി നാലു മല്‍സരങ്ങളാണ് ലെസ്റ്റര്‍, ടോട്ടനം, സിറ്റി ടീമുകള്‍ക്ക് ശേഷിക്കുന്നത്. 34 മല്‍സരങ്ങളില്‍ നിന്ന് 29 പോയിന്റാണ് 19ാം സ്ഥാനത്തുള്ള ന്യൂകാസിലിനെതിരേയുള്ളത്.
Next Story

RELATED STORIES

Share it