ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് തോല്‍വി; ബാഴ്സയ്ക്ക് സമനിലപ്പൂട്ട്
BY Sumeera SMR21 March 2016 3:12 AM GMT
Sumeera SMR21 March 2016 3:12 AM GMT
ലണ്ടന്‍/മാഡ്രിഡ്: മുന്‍ ചാംപ്യന്മാരായ ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടപ്പോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ ബാഴ്സലോണയ്ക്ക് സമനില പിണഞ്ഞു.
29ാം റൗണ്ട് മല്‍സരത്തില്‍ സതാംപ്റ്റനാണ് എവേ മല്‍സരത്തില്‍ 3-2ന് ലിവര്‍പൂളിനെ തോല്‍പ്പിച്ചത്. കളിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് ലിവര്‍പൂള്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്. ഇരട്ട ഗോള്‍ നേടിയ സാഡിയോ മാനെയാണ് സതാംപ്റ്റന്റെ വിജയശില്‍പ്പി. ഗ്രാസിയാനോ പെല്ലെയാണ് സതാംപ്റ്റന്റെ മറ്റൊരു സ്കോറര്‍. ലിവര്‍പൂളിനായി ഫിലിപ്പെ കോട്ടീഞ്ഞോയും ഡാനിയല്‍ സ്റ്റുറിഡ്ജും ലക്ഷ്യംകണ്ടു.
പ്രീമിയര്‍ ലീഗിലെ മറ്റു മല്‍സരങ്ങളില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി 1-0ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചപ്പോള്‍ ചെല്‍സിയെ 2-2ന് വെസ്റ്റ്ഹാം സമനിലയില്‍ കുരുക്കി.
അതേസമയം, എവേ മല്‍സരത്തില്‍ വിയ്യാറയലാണ് ബാഴ്സയെ 2-2ന് പിടിച്ചുകെട്ടിയത്. കളിയുടെ ഒന്നാം പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതിനു ശേഷമാണ് ബാഴ്സ സമനില വഴങ്ങിയത്. തുടര്‍ച്ചയായ 38 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തുകയാണ് ബാഴ്സ.
ബാഴ്സയ്ക്കു വേണ്ടി ഇവാന് റാക്റ്റിക്കും (20ാം മിനിറ്റ്) ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറുമാണ് (41) സ്കോര്‍ ചെയ്തത്. സെര്ഡിക് ബക്കാബുവും (57ാം മിനിറ്റ്) റോബെര്‍ട്ടോ സോള്ഡാഡോയും (62) സ്വന്തം തട്ടകത്തില്‍ വിയ്യാറയലിന്റെ ഗോളുകള്‍ തിരിച്ചടിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT