ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഗണ്ണേഴ്‌സ് വിജയവഴിയില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനല്‍ വിജയവഴിയില്‍ തിരിച്ചെത്തി. 30ാം റൗണ്ട് മല്‍സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടനെ പരാജയപ്പെടുത്തുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിലാണ് ഗണ്ണേഴ്‌സ് രണ്ട് ഗോളും നിറയൊഴിച്ചത്.
എവേ മല്‍സരത്തില്‍ ഡാനി വെല്‍ബാക്കും (ഏഴാം മിനിറ്റ്) അലെക്‌സ് ഇവോബിയുമാണ് (42) ആഴ്‌സനലിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ലീഗില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്താനും ആഴ്‌സനലിനായി. ചാംപ്യന്‍സ് ലീഗിലും എഫ്എ കപ്പിലും അടുത്തിടെ ആഴ്‌സനല്‍ പുറത്തായിരുന്നു.
പ്രീമിയര്‍ ലീഗിലെ അവസാന നാലു മല്‍സരങ്ങളില്‍ ജയിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണവും ഇന്നലത്തോടെ ആഴ്‌സനല്‍ മാറ്റി. 55 പോയിന്റോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ആഴ്‌സനല്‍.
അതേസമയം, പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ഗ്ലാമര്‍ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരിടും. സിറ്റിയുടെ തട്ടകത്തിലാണ് മുന്‍ ചാംപ്യന്‍മാരുടെ നട്ടങ്കം അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it