ഇംഗ്ലീഷ് 'നന്നായതിനാല്‍'ബ്രിട്ടിഷ് വിസ ലഭിച്ചില്ലെന്ന് മേഘാലയ സ്വദേശിനി

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കൂടിപ്പോയതിനാല്‍ ബ്രിട്ടിഷ് അധികൃതര്‍ വിസ നിഷേധിച്ചതായി ഇന്ത്യക്കാരി യുവതി. മേഘാലയ സ്വദേശിനി അലക്‌സാന്‍ഡ്രിയ ആണു തന്റെ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഭര്‍ത്താവ് ബോബി റിന്റോളിനൊപ്പം സ്‌കോട്ട്‌ലാന്‍ഡിലേക്കു പോവുന്നതിനാണ് 22കാരി അലക്‌സാന്‍ഡ്രിയ വിസയ്ക്ക് അപേക്ഷിച്ചത്. ബ്രിട്ടന്‍ അംഗീകരിച്ച ഇംഗ്ലീഷ് ഭാഷാ പരീക്ഷയായ ഐഇഎല്‍ടിഎസ് താന്‍ പാസായതായി അലക്‌സാന്‍ഡ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ താന്‍ സമര്‍പ്പിച്ച എല്‍ടിഎസ് സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ സ്വീകാര്യമല്ലെന്നാണ് അപേക്ഷ തള്ളിക്കൊണ്ടുള്ള സന്ദേശത്തില്‍ പറയുന്നതെന്നും അതിലും എളുപ്പമുള്ള മറ്റൊരു പരീക്ഷയാണു ബ്രിട്ടിഷ് വിസയ്ക്കു യോഗ്യതയായി കണക്കാക്കുന്നതെന്നും അലക്‌സാന്‍ഡ്രിയ പറയുന്നു. ഭര്‍ത്താവുമൊത്ത് സ്‌കോട്ട്‌ലാന്‍ഡില്‍ സ്ഥിരതാമസമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യുവതി വിസയ്ക്ക് അപേക്ഷിച്ചത്. കുടിയേറ്റ നിയമത്തില്‍ വ്യക്തമാക്കിയ, അംഗീകൃത കേന്ദ്രത്തില്‍ നിന്ന്  ഇംഗ്ലീഷ് ടെസ്്റ്റ് പാസായ അപേക്ഷകര്‍ക്കു മാത്രമേ വിസ അനുവദിക്കൂ എന്നാണ് സംഭവത്തില്‍ ബ്രിട്ടിഷ് ആഭ്യന്തര വകുപ്പിന്റെ പ്രതികരണം. ഇതിനുള്ള രേഖ അലക്‌സാന്‍ഡ്രിയ സമര്‍പ്പിക്കാത്തതാണു അപേക്ഷ തള്ളാന്‍ കാരണം. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും ഉണ്ടായിരുന്നില്ല. അതേസമയം മുന്‍ഗണനാ വിസ സര്‍വീസ് പ്രകാരം അവര്‍ക്കു വീണ്ടും അപേക്ഷിക്കാമെന്ന് ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it