ഇംഗ്ലീഷ് എഫ്എ കപ്പ് കിരീടം ചെല്‍സിക്ക്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഒരു ഗോളിന് തോല്‍പ്പിച്ചു
BY vishnu vis20 May 2018 5:00 AM GMT
X
vishnu vis20 May 2018 5:00 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് കിരീടം ചെല്‍സിക്ക്. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തിയാണ് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടത്. 22ാംമിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയെ വലയിലാക്കി ഈഡന് ഹസാര്‍ഡാണ് ചെല്‍സിക്ക് കിരീടം സമ്മാനിച്ചത്. ഈഡന് ഹസാര്‍ഡിനെ യുണൈറ്റഡിന്റെ ഫില്‍ ജോണ്‍സ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നാണ് ചെല്‍സിയുടെ ഗോള്‍ പിറന്നത്.
സ്താംപ്റ്റനെ വീഴ്ത്തിയാണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ ടോട്ടനത്തെ വീഴ്ത്തിയായിരുന്നു യുനൈറ്റഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. 2012 ന് ശേഷം ചെല്‍സി നേടുന്ന ആദ്യ എഫ് എ കപ്പ് കിരീടമാണിത്. കിരീടത്തോടെ ചെല്‍സിയുടെ പരിശീലകന് അന്റോണിയോ കോന്റെ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു. നേരത്തെ പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കോന്റെയെ പുറത്താക്കാണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
Next Story
RELATED STORIES
ദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMT