ഇംഗ്ലീഷ് അധ്യാപക നിയമനം: സര്‍ക്കാരിന്റെ വിശദീകരണം തേടി
BY kasim kzm13 July 2018 3:26 AM GMT
kasim kzm13 July 2018 3:26 AM GMT
കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ യോഗ്യതയുള്ള ഇംഗ്ലീഷ് അധ്യാപകരെ വേണ്ടത്ര നിയമിക്കാന്‍ കഴിയുന്ന തരത്തില്‍ സ്റ്റാഫ് നിര്‍ണയം പുനക്രമീകരിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
തൃശൂര്‍ സ്വദേശി പി എം അലി, തിരുവല്ല കല്ലൂപ്പാറ സ്വദേശി റെജി തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഇംഗ്ലീഷ് പഠിപ്പിക്കാന്‍ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നില്ലെന്നും മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹരജിക്കാര്‍ പറയുന്നു. മതിയായ യോഗ്യതയില്ലാത്തവര്‍ പഠിപ്പിക്കുന്നതിനാല്‍ സാധാരണക്കാരായ കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ മികച്ച ശിക്ഷണം ലഭിക്കുന്നില്ല.
മൂന്ന് ഡിവിഷനുകളുള്ള ഒരു ക്ലാസില്‍ ആഴ്ചയില്‍ 15 പീരിയഡുകള്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ ഒരു ഹൈസ്‌കൂള്‍ അസിസ്റ്റന്റിന്റെ തസ്തിക അനുവദിക്കണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതു പാലിക്കുന്നില്ലെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT