ഇംഗ്ലണ്ട് മരണഗ്രൂപ്പില്‍

സൂറിച്ച്: അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഗ്രൂപ്പുകളും മല്‍സരക്രമങ്ങളും പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയാണ് മരണഗ്രൂപ്പ്. ഇംഗ്ലണ്ടിനു പുറമേ ശക്തരായ വെയ്ല്‍സും റഷ്യയുമാണ് ഗ്രൂപ്പ് ബിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ നാലാമത്തെ ടീം സ്ലൊവാക്യയാണ്.
ആതിഥേയരായ ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ റുമാനിയ, അല്‍ബേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരും നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ ഉക്രെയ്ന്‍, പോളണ്ട്, നോര്‍തേണ്‍ അയര്‍ലന്‍ഡും നിലവിലെ യൂറോ കപ്പ് ചാംപ്യന്‍മാരായ സ്‌പെയിന്‍ അടങ്ങുന്ന ഗ്രൂപ്പ് ഡിയില്‍ ചെക്ക് റിപബ്ലിക്കും തുര്‍ക്കിയും ക്രൊയേഷ്യയും മല്‍സരിക്കാനിറങ്ങും.
ഗ്രൂപ്പ് ഇയില്‍ ഇറ്റലി, ബെല്‍ജിയം, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവരും ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍ ഐസ് ലന്‍ഡ്, ഓസ്ട്രിയ, ഹംഗറി എന്നിവരും അങ്കത്തിനിറങ്ങും. ജൂണ്‍ 10ന് ഫ്രാന്‍സും റുമാനിയയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. ജൂലൈ 10നാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.
Next Story

RELATED STORIES

Share it