Cricket

ഇംഗ്ലണ്ടിന് വീഴ്ത്തി സ്‌കോട്‌ലന്‍ഡിന് ചരിത്ര ജയം

ഇംഗ്ലണ്ടിന് വീഴ്ത്തി സ്‌കോട്‌ലന്‍ഡിന് ചരിത്ര ജയം
X

എഡിന്‍സ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ഏകദിന മല്‍സരത്തില്‍ സ്‌കോട്‌ലന്‍ഡിന് ചരിത്ര ജയം. റണ്‍മഴ പെയ്ത മല്‍സരത്തിനൊടുവില്‍ ആറ് റണ്‍സിനാണ് ഇംഗ്ലണ്ടിനെ സ്‌കോട്‌ലന്‍ഡ് വീഴ്ത്തിയത്.  ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 48.5 ഓവറില്‍ 365 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ സ്‌കോട്‌ലന്‍ഡിന് കരുത്തായത് കലം മക്‌ലിയോഡിന്റെ(140*) ബാറ്റിങാണ്. 94 പന്തില്‍ 16 ഫോറും മൂന്ന് സിക്‌സറും പറത്തിയായിരുന്നു മക്‌ലിയോഡിന്റെ സെഞ്ച്വറി പ്രകടനം. ക്യാപ്റ്റന്‍ കെയ്ല്‍ കോട്‌സ്വറും (49 പന്തില്‍ 58) മാറ്റ് ക്രോസും (39 പന്തില്‍ 48) ഓപണിങില്‍ മിന്നും പ്രകടനവും പുറത്തെടുത്തു. മധ്യനിരയില്‍ ജോര്‍ജ് മുന്‍സി (51 പന്തില്‍ 55), റിച്ചി ബെറിങ്ടണ്‍ (54 പന്തില്‍ 39) എന്നിവരും സ്‌കോട്‌ലന്‍ഡ് നിരയില്‍ തിളങ്ങി.
പടുകൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് വേണ്ടി ഓപണര്‍ ജോണി ബെയര്‍സ്‌റ്റോ ( 59 പന്തില്‍ 105) തകര്‍പ്പന്‍ സെഞ്ച്വറിയോടെ മികച്ച തുടക്കം നല്‍കി. 12 ഫോറും ആറ് സിക്‌സറുമാണ് ബെയര്‍സ്‌റ്റോയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ജേസണ്‍ റോയ് (34), അലക്‌സ് ഹെയ്ല്‍സ് (52) എന്നിവര്‍ക്കു ശേഷം മധ്യ നിരയില്‍ മോയിന്‍ അലി (33 പന്തില്‍ 46), ലിയാം പ്ലക്കറ്റ് (45 പന്തില്‍ 47*) എന്നിവരും പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കാനായില്ല.
സ്‌കോട്‌ലന്‍ഡിന് വേണ്ടി മാര്‍ക്ക് വാട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇവാന്‍സ്, ബെറിങ്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. മക്‌ലിയോഡാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it