Cricket

ഇംഗ്ലണ്ടിനെ റൂട്ട് തെറ്റിക്കാതിരിക്കാന്‍ ജോ റൂട്ടിനുമായില്ല, ആഷസില്‍ വീണ്ടും നാണക്കേട്

ഇംഗ്ലണ്ടിനെ റൂട്ട് തെറ്റിക്കാതിരിക്കാന്‍ ജോ റൂട്ടിനുമായില്ല, ആഷസില്‍ വീണ്ടും നാണക്കേട്
X



സിഡ്‌നി: ആഷസ് ടെസ്റ്റിലെ അവസാന മല്‍സരത്തിലെങ്കിലും ജയിച്ച് നാട്ടുകാരുടെ മുന്നില്‍ മുഖം രക്ഷിക്കാമെന്ന മോഹം ഇംഗ്ലണ്ടിന് പൂവണിയിക്കാനായില്ല. ഇന്നലെ സമനിലയ്ക്ക് വേണ്ട് ക്രീസില്‍ പിടിച്ചു നില്‍ക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ ഓസീസ് ബൗളര്‍മാര്‍ ആട്ടിപ്പറഞ്ഞയച്ചപ്പോള്‍ ആസ്‌ത്രേലിയയ്ക്ക് ഇന്നിങ്‌സിന്റെയും 123 റണ്‍സിന്റെയും കൂറ്റന്‍ ജയം. ടൂര്‍ണമെന്റിലൂടനീളം 687 റണ്‍സെടുത്ത ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് പരമ്പരയിലെ താരം. ഇന്നലെ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 180 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് 346 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആസ്‌ത്രേലിയ ഉസ്മാന്‍ കവാജയുടെയും മിച്ചല്‍ മാര്‍ഷിന്റെയും ഷോണ്‍ മാര്‍ഷിന്റെയും സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 649 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഇന്നലെ നാലിന് 68 റണ്‍സെന്ന നിലയല്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ജോ റൂട്ടും ഡേവിഡ് മലാനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ സമനിലയാശ്വാസം സമ്മാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇംഗ്ലണ്ട് സ്‌കോര്‍ 93ല്‍ നില്‍ക്കേ അര്‍ദ്ധ സെഞ്ച്വറിയെടുത്ത് ജോ റൂട്ട്(58) റിട്ടയര്‍ഡ് ഹര്‍ട്ട് കാരണം പവലിയനിലേക്ക് മടങ്ങിയത് ഇംഗ്ലണ്ടിന് വന്‍ തിരിച്ചടിയായി. പിന്നീട് വന്ന മോയിന്‍ അലിയുമായി മികച്ച കൂട്ടുകെട്ടിന് ശ്രമിച്ച മെലാന് നിരാശ മാത്രം സമ്മാനിച്ച് മോയിന്‍ അലിയും(13) മടങ്ങി. അലിയെ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. ഈ സീരീസില്‍ ഏഴാം തവണയാണ് അലി ലിയോണിന്റെ വിക്കറ്റിന് മുന്നില്‍ കുരുങ്ങുന്നത്.  പിന്നീട്് നേരത്തേ, റിട്ടയര്‍ ഹര്‍ട്ട് കാരണം പവലിയനിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇറങ്ങിയതോടെ ഇംഗ്ലണ്ടിന് അല്‍പമെങ്കിലും പ്രതീക്ഷയ്ക്ക് വകവച്ചു. പക്ഷേ,  സ്‌കോര്‍ 144ല്‍ നില്‍ക്കേ ദേഹാസ്വസ്ത്യം അനുഭവപ്പെട്ട റൂട്ട് വീണ്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് വീണ്ടും പരുങ്ങലിലായി. പെടുന്നനെ തന്നെ മികച്ച ബാറ്റിങ് പുറത്തെടുത്തുകൊണ്ടിരുന്ന ജോണി ബെയര്‍‌സ്റ്റോയെ(38) കുമ്മിന്‍സ് എല്‍ബിയില്‍ കുരുക്കിയതോടെ ആ തീ ജ്വാലയും അസ്തമിച്ചു. പിന്നീട് വന്നവരില്‍ ടോം കുറാന്‍ (23*) സ്റ്റുവര്‍ട്ട് ബ്രോഡിനെയും (നാല്) മാസന്‍ ക്രെയിനിനിയും (രണ്ട്) ജെയിംസ് ആന്‍ഡേഴ്‌സനെയും (രണ്ട്) കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ സമനിലയിലേക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും വാലറ്റക്കാര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു കൊണ്ടേയിരുന്നു. അവസാനത്തെ വിക്കറ്റായ ജെയിംസ് ആന്‍ഡേഴ്‌സനെ ഹെയ്‌സല്‍വുഡ് ടിം പെയ്‌നിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 180 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 39 റണ്‍സ് വിട്ടുകൊടുത്ത് ഇംഗ്ലണ്ടിന്റെ പ്രധാനപ്പെട്ട നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കുമ്മിന്‍സാണ് കളിയിലെ താരം. ആസ്‌ത്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും ഒരു വീതം വിക്കറ്റും വീഴ്ത്തി.
Next Story

RELATED STORIES

Share it