ആസ്‌ത്രേലിയ; മുസ്‌ലിം അഭയാര്‍ഥികളെ കര്‍ശനമായി നിരീക്ഷിക്കന്‍ നിര്‍ദേശം

കാന്‍ബറ: സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍നിന്ന് ആസ്‌ത്രേലിയയിലേക്കെത്തുന്ന അഭയാര്‍ഥികളെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പുറത്ത്. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ലബനീസ് കമ്മ്യൂണിറ്റി അംഗങ്ങളും ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനാണ് കാബിനറ്റ് രേഖകള്‍ പുറത്തുവിട്ടത്. സിറിയയില്‍നിന്നും ഇറാഖില്‍ നിന്നുമുള്ള 12,000ത്തോളം അഭയാര്‍ഥികളെ ഏറ്റെടുക്കാമെന്ന് കഴിഞ്ഞ വര്‍ഷം ആസ്‌ത്രേലിയ അറിയിച്ചിരുന്നു.
എന്നാല്‍, ഈ പദ്ധതിയനുസരിച്ച് 20 സിറിയന്‍ അഭയാര്‍ഥികളെ മാത്രമേ രാജ്യത്ത് ഇതുവരെ പുനരധിവസിപ്പിച്ചിട്ടുള്ളൂ. ചില അഭയാര്‍ഥികള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരോ ഏതെങ്കിലും സംഘടനകളുടെയോ വിശ്വാസത്തിന്റെയോ ഭാഗമായിരിക്കാമെന്നും അത് മതസംഘര്‍ഷത്തിലേക്ക് വഴിവയ്ക്കുമെന്നും പുറത്തായ രേഖയില്‍ പറയുന്നു. അതേസമയം, പുറത്തായ രേഖ കണ്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും കുടിയേറ്റമന്ത്രി പീറ്റര്‍ ഡറ്റണും പ്രതികരിച്ചത്.
Next Story

RELATED STORIES

Share it