World

ആസ്‌ത്രേലിയ: ദേശീയ ഗാനത്തോട് പ്രതിഷേധിച്ച് ഒമ്പത് വയസ്സുകാരി

സിഡ്‌നി: സ്‌കൂളില്‍ ദേശീയ ഗാനാലാപനത്തിനിടെ എഴുന്നേറ്റു നില്‍ക്കാതെ ഒമ്പത് വയസ്സുകാരി പ്രതിഷേധിച്ച സംഭവം ആസ്‌ത്രേലിയയില്‍ വിവാദമാവുന്നു. ബ്രിസ്‌ബൈന്‍ പ്രൈമറി സ്‌കൂളിലെ ഹാര്‍പര്‍ നിയല്‍സാണ് ആസ്‌ത്രേലിയന്‍ ദേശീയഗാനം സ്‌കൂളില്‍ ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ വിസമ്മതിച്ചത്. വിദ്യാര്‍ഥിനിയുടെ പ്രതിഷേധം രാജ്യമെങ്ങും തീവ്ര ദേശീയ വാദികളും സ്വതന്ത്രവാദികളും തമ്മില്‍ കടുത്ത സംവാദത്തിന് വഴിവച്ചു.
ദേശീയ വാദികളുടെ ഇടപെടലിനെ തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ഥിനിയെ തടവിലാക്കിയിരുന്നു. അവര്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിനിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയ ദേശീയ വാദികള്‍ ഹാര്‍പര്‍ നിയല്‍സനെ സ്‌കൂളില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
വംശീയത നിറഞ്ഞ നിലവിലെ ദേശീയഗാനത്തെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും അറിയിച്ചു. തന്നെ സ്‌കൂളില്‍ നിന്നു പുറത്താക്കാനുള്ള നീക്കം അധികൃതരുടെ വംശീയ വിദ്വേഷമാണ് കാണിക്കുന്നത്. ഇതിനെ നേരിടുകതന്നെ ചെയ്യും. എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണ് എന്റെ സ്വപ്‌നം. നിങ്ങള്‍ ചെറിയൊരാളായിരിക്കാം, എന്നാല്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഇതൊരു തടസ്സമല്ല- അഭിമുഖത്തിനിടെ പെണ്‍കുട്ടി വ്യക്തമാക്കി.

Next Story

RELATED STORIES

Share it