ആസ്‌ത്രേലിയ : അക്രമിയെ വെടിവച്ചു കൊന്നു



മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ നഗരമായ മെല്‍ബണിന്റെ പ്രാന്തപ്രദേശത്തുള്ള പാര്‍പ്പിട സമുച്ചയത്തില്‍ യുവതിയെ ബന്ദിയാക്കിയ അക്രമിയെ പോലിസ് വെടിവച്ചു കൊന്നു. പ്രാദേശികസമയം ആറു മണിയോടെയാണ് സംഭവം. സ്‌ഫോടനം നടന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് ബ്രൈറ്റണിലെ ബേ സ്ട്രീറ്റ് പാര്‍പ്പിട സമുച്ചയത്തിലെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ ഒരാളുടെ മൃതദേഹം ഇവിടെനിന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നു കെട്ടിടത്തിനകത്ത് പരിശോധന നടത്തുന്നതിനിടെ യുവാവ് യുവതിയെ ബന്ദിയാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്ധിസംഭാഷണം പരാജയപ്പെട്ടതോടെ ഇരച്ചുകയറിയ പോലിസ് ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവച്ചു വീഴ്ത്തി യുവതിയെ രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലം വളഞ്ഞ പോലിസ് മേഖലയില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു.
Next Story

RELATED STORIES

Share it