ആസ്‌ത്രേലിയയില്‍ വീണ്ടും അഭയാര്‍ഥി ബോട്ടെത്തി

കാന്‍ബറ: അഭയാര്‍ഥികളേയും വഹിച്ചുകൊണ്ടുള്ള ബോട്ട് വീണ്ടും ആസ്‌ത്രേലിയന്‍ നിയന്ത്രണത്തിലുള്ള കോകോസ് ദ്വീപിലെത്തിയതായി റിപോര്‍ട്ട്. 2014ലാണ് ഇതിനുമുമ്പ് ആസ്‌ത്രേലിയയില്‍ കടല്‍മാര്‍ഗം അഭയാര്‍ഥികളെത്തിയത്. ബോട്ടുകള്‍ തിരിച്ചയക്കുന്നതടക്കം അഭയാര്‍ഥികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതിനാല്‍ അഭയാര്‍ഥികളുടെ ഒഴുക്ക് കുറഞ്ഞിരുന്നു. അഭയാര്‍ഥികളെ പാപ്പുവ ന്യൂഗിനിയിലെ മാനു ദ്വീപിലെയും നൗറു ദ്വീപിലെയും അഭയാര്‍ഥി തടവുകേന്ദ്രങ്ങളിലേക്കാണ് ആസ്‌ത്രേലിയ അയക്കുന്നത്. അതേസമയം, സംഭവത്തോട് ആസ്‌ത്രേലിയന്‍ കുടിയേറ്റ വിഭാഗം പ്രതികരിച്ചിട്ടില്ല.
അതേസമയം, നൗറു ദ്വീപിലെ ആസ്‌ത്രേലിയന്‍ തടവുകേന്ദ്രത്തില്‍ കഴിയുന്ന രണ്ട് അഭയാര്‍ഥികള്‍ കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തി. ഇതിലൊരാള്‍ മരിച്ചു. അഭയാര്‍ഥി വിരുദ്ധനിലപാട് സ്വീകരിക്കുന്ന ആസ്‌ത്രേലിയ അഭയാര്‍ഥികളെ തടവുകേന്ദ്രങ്ങളിലേക്കയക്കുകയാണ് പതിവ്.
Next Story

RELATED STORIES

Share it