Flash News

ആസ്‌ത്രേലിയന്‍ സെനറ്റ് പ്രസിഡന്റ് രാജിവച്ചു



കാന്‍ബറ:  ഇരട്ട പൗരത്വമുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആസ്‌ത്രേലിയന്‍ സെനറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ പാരി രാജിവച്ചു. യുകെയുടെ പൗരത്വമാണ് സ്റ്റീഫന്‍ പാരിക്കുള്ളത്. ഇക്കാര്യം യുകെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇരട്ട പൗരത്വത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്ന മൂന്നാമത്തെ ഭരണകക്ഷി അംഗമാണ് സ്റ്റീഫന്‍ പാരി.  ആസ്‌ത്രേലിയ ഹൈക്കോടതി ഇരട്ട പൗരത്വമുള്ളവരെ ഭരണത്തില്‍ നിന്ന് വിലക്കിയിരുന്നു.
Next Story

RELATED STORIES

Share it