ആസ്‌ത്രേലിയന്‍ റിപോര്‍ട്ടര്‍ മലേസ്യയില്‍ കസ്റ്റഡിയില്‍

ക്വാലാലംപൂര്‍: പ്രധാനമന്ത്രി നജീബ് റസാഖിനോട് അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് പ്രതികരണമാരാഞ്ഞ ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകനേയും കാമറാമാനേയും മലേസ്യ കസ്റ്റഡിയിലെടുത്തു. കുച്ചിങില്‍ സന്ദര്‍ശനത്തിനെത്തിയ നജീബിനോട് ചോദ്യമുതിര്‍ത്ത എബിസി ചാനലിലെ ലിന്‍ഡന്‍ ബെസ്സര്‍, ലൂയി ഇറോഗ്ലു എന്നിവരെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ഇവരെ കേസെടുക്കാതെ വിട്ടയച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് മലേസ്യ വിടാനാവില്ല. സംഭവത്തില്‍ ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു. സംഭവം മാധ്യമ സ്വതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണെന്നും അവര്‍ വ്യക്തമാക്കി. സുരക്ഷാ വേലി മറികടന്ന് അക്രമാസക്തമായി പ്രധാനമന്ത്രിയെ സമീപിച്ച രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി സുരക്ഷാവൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it