ആസ്‌ത്രേലിയന്‍ ഗ്രാന്റ് പ്രിക്‌സ്: നികോ റോസ്ബര്‍ഗിന് കിരീടം

മെല്‍ബണ്‍: ഫോര്‍മുലവണ്‍ സീസണിലെ ആദ്യ ഗ്രാന്റ് പ്രിക്‌സില്‍ മെഴ്‌സിഡസിന്റെ നികോ റോസ്ബര്‍ഗിന് കിരീടം. പുതിയ സീസണിനെ വരവേറ്റ് നടന്ന ആസ്‌ത്രേലിയന്‍ ഗ്രാന്റ് പ്രിക്‌സിലാണ് ജര്‍മന്‍കാരനായ റോസ്ബര്‍ഗ് കിരീടം ചൂടിയത്. നിലവിലെ ചാംപ്യനായ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍റ്റണെയാണ് റോസ്ബര്‍ഗ് പിന്തള്ളിയത്. ഒരു മണിക്കൂറും 48 മിനിറ്റും 15.565 സെക്കന്‍ഡും കൊണ്ടാണ് റോസ്ബര്‍ഗ് റേസില്‍ ഒന്നാമതെത്തിയത്.
പോള്‍ പൊസിഷന്‍ ലഭിച്ച ഹാമില്‍റ്റണ്‍ ഒരു മണിക്കൂറും 48 മിനിറ്റും 23.625 സെക്കന്‍ഡും എടുത്താണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനാണ് മൂന്നാം സ്ഥാനം. ഇന്ത്യന്‍ ടീമായ സഹാറ ഫോഴ്‌സ് ഇന്ത്യക്ക് ഏഴാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഒന്നാമതെത്തിയ റോസ്ബര്‍ഗിന് 25 പോയിന്റും രണ്ടാം സ്ഥാനത്തെത്തിയ ഹാമില്‍റ്റണിന് 18 പോയിന്റും ലഭിച്ചു. സീസണിലെ രണ്ടാം റേസായ ബഹ്‌റെയ്ന്‍ ഗ്രാന്റ്പ്രിക്‌സ് ഏപ്രീല്‍ മൂന്നിന് അരങ്ങേറും.
Next Story

RELATED STORIES

Share it