Flash News

ആസ്‌ത്രേലിയന്‍ ഓപ്പണ്‍; സെറീനാ വില്ല്യംസ് ഫൈനലില്‍

ആസ്‌ത്രേലിയന്‍ ഓപ്പണ്‍; സെറീനാ വില്ല്യംസ് ഫൈനലില്‍
X
serena-williams

മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീനാ വില്ല്യംസ് ആസ്‌ത്രേലിയന്‍ ഓപ്പണിന്റെ വനിതാ വിഭാഗം ഫൈനലില്‍ പ്രവേശിച്ചു.

സെമിയില്‍ പോളണ്ടിന്റെ  അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌കയെ 6-0, 6-4 എന്ന സ്‌കോറിനാണ് സെറീന തോല്‍പ്പിച്ചത്.സെറീനയുടെ ഏഴാം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീട വേട്ടയിലേക്കുള്ള ഒരു കടമ്പ് കൂടിയാണ് ഇന്ന് കഴിഞ്ഞത്.

ആസ്‌ത്രേലിയന്‍ ഓപ്പണിലെ കഴിഞ്ഞ ആറു മല്‍സരങ്ങളിലും എതിരാളികള്‍ക്ക് ഒരൊറ്റ സെറ്റ് പോലും നല്‍കാതെയാണ് സെറീനയുടെ വിജയമെന്നത് അവിശ്വസനീയമാണ്.  ജര്‍മ്മനിയുടെ  ആഞ്ചലിക് കെര്‍ബറാണ് സെറീനയുടെ ഫൈനലിലെ എതിരാളി.
Next Story

RELATED STORIES

Share it