Cricket

ആസ്‌ത്രേലിയക്കെതിരായ ട്വന്റി പരമ്പര: നെഹ്‌റയും കാര്‍ത്തികും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

ആസ്‌ത്രേലിയക്കെതിരായ ട്വന്റി പരമ്പര: നെഹ്‌റയും കാര്‍ത്തികും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി
X



മുംബൈ: ആസ്‌ത്രേലിയക്കെതിരായ മൂന്ന് ട്വന്റി മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തികും മടങ്ങിയെത്തി. അതേ സമയം ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അജിന്‍ക്യ രഹാനെയെ ടീമില്‍ നിന്ന് ഒഴിവാക്കി. വെടിക്കെട്ട് ഓപണര്‍ ശിഖാര്‍ ധവാന്‍ തിരിച്ചെത്തിയതാണ് രഹാനെയുടെ ടീമിലെ സ്ഥാനം തെറിപ്പിച്ചത്. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ അവസാന നാല് മല്‍സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടി 244 റണ്‍സ് അടിച്ച് കൂട്ടിയിട്ടും രഹാനയെ സെലക്ടര്‍മാര്‍ തഴയുകയായിരുന്നു. ഫാസ്റ്റ്് ബൗളര്‍മാരായ ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്താനായില്ല. കൂടാതെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയേയും രവിചന്ദ്ര അശ്വിനേയും ട്വന്റി ടീമില്‍ നിന്ന് ഒഴിവാക്കി. ശ്രീലങ്കന്‍ പര്യടനത്തിലും ഓസീസിനെതിരായ ഏകദിന പരമ്പരയിലും വിശ്രമം അനുവദിച്ച ഇരുവരെയും പുറത്തിരുത്തി ഏകദിനത്തില്‍ തിളങ്ങിയ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അസ്‌കര്‍ പട്ടേല്‍ എന്നിവരെ ട്വന്റിയിലേക്കുള്ള സ്പിന്‍ ബൗളര്‍മാരായി പരിഗണിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌നയും യുവരാജ് സിങും ട്വന്റി ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ഇരുവരേയും പരിഗണിച്ചില്ല. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ എ ടീമിലും റെയ്‌നയ്ക്ക് ഇടം കണ്ടെത്താനായില്ല. ഈ മാസം ഏഴിന് ഗുവാഹത്തിയിലാണ് ആദ്യ മല്‍സരം. രണ്ടാം മല്‍സരം 10നും മൂന്നാം മല്‍സരം13നും നടക്കും. ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, എംഎസ് ധോനി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍.
Next Story

RELATED STORIES

Share it