ആസിയാ അന്ദറാബിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: കശ്മീര്‍ വനിതാ നേതാവ് ആസിയാ അന്ദറാബിയുടെയും രണ്ടു കൂട്ടാളികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ ഒന്നു വരെ പ്രത്യേക എന്‍ഐഎ കോടതി നീട്ടി. നേരത്തേ ആഗസ്ത് 10ന് ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി പ്രത്യേക സിബിഐ കോടതി സപ്തംബര്‍ ഏഴുവരെ നീട്ടിയിരുന്നു. മൂവരും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
ദുഖ്തറാനെ മില്ലത്ത് നേതാവായ അന്ദറാബിയെയും കൂട്ടാളികളായ സോഫി ഫഹ്മിദ, നാഹിദ നസ്രീന്‍ എന്നിവരെയും രാജ്യത്തിനെതിരേ യുദ്ധം നടത്തിയെന്നാരോപിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഏപ്രിലിലാണ് ഇവര്‍ക്കെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. ആസിയയും കൂട്ടാളികളും ദുഖ്തറാനെ മില്ലത്തെന്ന പേരില്‍ തീവ്രവാദ സംഘടന നടത്തുന്നുണ്ടെന്നു കേന്ദ്രസര്‍ക്കാരിനു വിവരം ലഭിച്ചതായി എന്‍ഐഎ എഫ്‌ഐആറില്‍ പറയുന്നു.

Next Story

RELATED STORIES

Share it