kozhikode local

ആസിമിന് ഇനിയും പഠിക്കണം; ഐക്യദാര്‍ഢ്യവുമായി ഒരു ഗ്രാമം

കോഴിക്കോട്: തൊണ്ണൂറ് ശതമാനം വൈകല്യമുള്ള വിദ്യാര്‍ഥി ആസിമിന്റെ പഠന മോഹം സാക്ഷാല്‍ക്കരിക്കണമെന്ന മുറവിളിയുമായി ഒഴുകിയെത്തിയത് ഒരു നാടാകെ. സ്വന്തം സ്‌കൂളിനെ ഹൈസ്—കൂളായി ഉയര്‍ത്തണമെന്നാവശ്യവുമായി ഓമശേരി വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് സെയ്ദ് -ജഷീന ദമ്പതികളുടെ മകന്‍ ആസിമാണ് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയിരുന്നത്.  ‘ആസിമിന്റെ നീതി ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമന്യോ വെളിമണ്ണ ഗ്രാമത്തിലെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള നൂറുകണക്കിന് ആളുകള്‍ സമരത്തില്‍ അണിനിരന്നു. വെളിമണ്ണ ജിഎംയുപിസ്—കൂള്‍ ഹൈസ്—കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ആസിമിന്റെ  നേതൃത്വത്തില്‍ ആക്ഷന്‍കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തിയത്.
ഏഴ് വര്‍ഷം മുമ്പാണ് ആസിം വെളിമണ്ണ എല്‍പി സ്—കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നത്. പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവ് പുലര്‍ത്തിയ ആസിം അതോടെ സ്‌കൂളിലെ താരമായി. കാലുകൊണ്ട് എഴുതിയും വരച്ചും ആസിം മറ്റു കുട്ടികള്‍ക്കൊപ്പം വളര്‍ന്നു. നാലാംക്ലാസില്‍ പഠിക്കുമ്പോ ള്‍ അടുത്തവര്‍ഷം സ്‌കൂള്‍ വിട്ടുപോവേണ്ടിവരുന്നതിനെ കുറിച്ചാലോചിച്ച് ആസിം ആശങ്കയിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു ആസിം തന്റെ വിഷമം അറിയിച്ചപ്പോള്‍ എല്‍പി സ്—കൂളിനെ യുപിസ്—കൂളാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ആസിം വീണ്ടും അതേസ്—കൂളില്‍ പഠനം തുടര്‍ന്നു. ഈ വര്‍ഷം ഏഴാംക്ലാസില്‍ എത്തിയപ്പോള്‍ അടുത്തവര്‍ഷം ഹൈസ്‌കൂളിലേക്കു മാറേണ്ടി വരുമ്പോള്‍ തന്റെ പഠനം നിലയ്ക്കുമെന്ന് കണ്ട ആസിം സ്‌കൂളിനെ ഹൈസ്—കൂളാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ഇതേ ആവശ്യമുന്നയിച്ചു വിദ്യാഭ്യാസമന്ത്രിയ്ക്കും മറ്റു മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുകയും നേരില്‍ കാണുകയും ചെയ്തു.
എന്നാല്‍ തുടര്‍പഠനത്തിനുള്ള സൗകര്യം ഒരുക്കാന്‍ ആരും തയാറായില്ല. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹൈസ്‌കുളില്ലാത്തതിനാല്‍ ആസിമിന്റെ പഠനവും മുടങ്ങുന്ന അവസ്ഥയിലാണ് ഒരു ഗ്രാമം മുഴുവന്‍ ആസിമിന്റെ നീതിക്കായി സമരവുമായി രംഗത്തെത്തിയത്. ആസിമിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു ആക്ഷന്‍കമ്മിറ്റി നടത്തിയ മാര്‍ച്ചും ധര്‍ണയും സിവില്‍സ്റ്റേഷനു മുന്നില്‍ മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ സഹോദര പുത്രനും അബ്ദുള്‍കലാം ഫൗണ്ടേഷന്‍ ട്രസ്റ്റിയുമായ ഷെയ്ക്ക് ദാവൂദ് ഉദ്ഘാടനം ചെയ്തു. വൈകല്യങ്ങളെ അതിജീവിച്ച് പഠനത്തില്‍ മുന്നേറാനുള്ള ആസിമിന്റെ ഇച്ഛാശക്തി മറ്റുള്ള വിദ്യാര്‍ഥികള്‍ക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുകയെന്നതാവണം ലക്ഷ്യം. ആസിമിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് മുഖ്യമന്ത്രി യുപി സ്‌കൂളിനെ ഹൈസ്—കൂളാക്കി ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ടി സി സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. സീനിയര്‍ ഡിഫന്‍സ് ജേര്‍ണലിസ്റ്റ് ഡോ അനന്താകൃഷ്ണന്‍, വാര്‍ഡംഗം ഷറഫുന്നീസ, കെ ടി സക്കീന, മടവൂര്‍ സൈനുദ്ദീന്‍, സി കെ നാസര്‍, സിറാജ് തവന്നൂര്‍, മുഹമ്മദ് അബ്ദുള്‍റഷീദ്, ബാലന്‍കാട്ടുങ്ങല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it