Flash News

ആസിഫ: സോഷ്യല്‍ മീഡിയ തുടങ്ങിവച്ച പോരാട്ടം തെരുവുകളിലേക്കും

തിരുവനന്തപുരം: കശ്മീരില്‍ ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി കൊലചെയ്ത എട്ടുവയസ്സുകാരി ആസിഫയ്ക്ക് നീതി ലഭിക്കാനായി സോഷ്യല്‍ മീഡിയ തുടങ്ങിവച്ച പോരാട്ടം തെരുവുകളില്‍ പ്രതിഷേധമായി വളരുന്നു. വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ നേതൃത്വത്തി ല്‍ സംഘപരിവാര ഭീകരതയ്‌ക്കെതിരേ വൈവിധ്യമാര്‍ന്ന പ്രതിഷേധ പരിപാടികളാണ് രാജ്യമെമ്പാടും തുടര്‍ന്നുവരുന്നത്.
തലസ്ഥാനവും ഇന്നലെ നിരവധി പ്രതിഷേധ സമരങ്ങള്‍ക്ക് വേദിയായി. റോളര്‍ സ്‌കേറ്റിങ് അക്കാദമി, പുരോഗമന കലാസാഹിത്യ സംഘം, കെഎസ്‌യു, ബാലസംഘം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികളില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്, എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട്, ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളും പ്രതിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പുതിയൊരു ഓ ണ്‍ലൈന്‍ സമര കാംപയിന്‍ നടക്കുകയാണ്. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന പേരിലാണ് സമരസംഘാടനം നടക്കുന്നത്. ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി എവിടെയാണോ ഇന്ന് വൈകുന്നേരം ഉള്ളത്, അവിടെ ചിത്രങ്ങളും പോസ്റ്ററുകളുമായി അഞ്ച് മണി മുതല്‍ നിന്നു പ്രതിഷേധിക്കാനാണ് തീരുമാനം. ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന യുവതിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ് എന്ന ഹാഷ്ടാഗില്‍ ബംഗളൂരു തെരുവുകളില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. മലയാളി മാധ്യമപ്രവര്‍ത്തകയായ മനില സി മോഹന്‍ അരുന്ധതിയുടെ പോസ്റ്റ് പരിഭാഷപ്പെടുത്തി സ്വന്തം ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തതോടെ നൂറുകണക്കിനാളുകള്‍ കാംപയിന്‍ ഏറ്റെടുത്തിട്ടുണ്ട്.
വിഷുദിനത്തില്‍ മാനവീയം വീഥിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും. കാമവെറിക്കപ്പുറം തീവ്രവംശീയതയുടെ ഇരയായ ആസിഫയുടെ നീതിക്കായി രാജ്യം ഒറ്റക്കെട്ടായതോടെ സംഘപരിവാരം ഒറ്റപ്പെട്ടു. പ്രതിഷേധങ്ങള്‍ക്കിടയിലും ആസിഫയെ അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it