kozhikode local

ആസിഫയ്ക്കു നീതി വേണം: പ്രതിഷേധം ശക്തമാവുന്നു

വടകര: ജനിച്ച മണ്ണില്‍ നിന്നും ആട്ടിയോടിക്കാന്‍ വേണ്ടി സംഘപരിവാര ഭീകരര്‍ നടത്തിയ കൊടും ക്രൂരതയ്‌ക്കെതിരേ താക്കീതായി വടകരയില്‍  അണയാതെ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗങ്ങളും വടകരയില്‍ നടന്നു.
കശ്മീരിലെ ആസിഫ എന്ന എട്ട് വയസുകാരിയെ അതി ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊന്നു കളഞ്ഞതിലും, യുപി യില്‍ ബിജെപി എംഎല്‍എ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെയും പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഇനി രാജ്യം ഇത്തരമൊരു അനീതികള്‍ക്ക് സാക്ഷിയാവരുതെന്നും പ്രതിഷേധക്കാര്‍ ഒത്തൊരുമിച്ച് പറഞ്ഞു. രാജ്യത്ത് സുരക്ഷയും നീതിയും ഒരുക്കേണ്ട പോലിസുകാര്‍ ക്രൂരകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണ് മോദി സര്‍ക്കാരിന്റെ കാലത്തെ കാഴ്ച. ഇത്തരത്തില്‍ ദലിത്, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധത്തില്‍ ഉയര്‍ന്നു.
യുവജനതാദള്‍ (യു) വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് മലയില്‍ രാജേഷ്, എംടി സുധീഷ്, ഇഎം ഷിജിന്‍ രാജ്, സുനില്‍കുമാര്‍, സച്ചിന്‍ലാല്‍, അനിരുദ്ധ് എന്നിവര്‍ നേതൃത്വം നല്‍കി.
ആസിഫയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഏറാമല പഞ്ചായത്ത് മുസ്‌ലീം ലീഗ് ഓര്‍ക്കാട്ടേരിയില്‍ പ്രകടനം നടത്തി. ക്രസന്റ് അബ്ദുള്ള, കെകെ അമ്മദ്, ഒപി മൊയ്തു, എംകെ യൂസഫ് ഹാജി, ടിപി ഗഫൂര്‍ മാസ്റ്റര്‍, കോമത്ത് അബൂബക്കര്‍, കെപി സുബൈര്‍ മാസ്റ്റര്‍, റഷിദ് പനോളി, കൊട്ടറരത്ത് മുഹമ്മദ്, ഇസ്മയില്‍ മുള്ളന്‍ കുന്നത്ത് നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രസ് കുറ്റിയാടി നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആസിഫ സ്മൃതി സംഗമവും രക്ത ഹസ്തവും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബവിത്ത്മലോല്‍ അധ്യക്ഷത വഹിച്ചു. നൈസാം തറോപൊയില്‍, വികെ ഇസ്ഹാഖ്, റിനീഷ് പികെ, സജിത്ത് സിആര്‍, പികെ ഷമീര്‍, ഇഎം അസ്ഹര്‍, അജ്മല്‍ മേമുണ്ട, പ്രതീഷ് കോട്ടപ്പള്ളി, പ്രവീണ്‍ ടികെ, സുരേഷ് ബാബു മണക്കുനി, ബബിന്‍ ലാല്‍ സിടികെ, ദില്‍ജിത്ത്, ഗിമേഷ് മങ്കര, ഷൈജേഷ് കെ സംസാരിച്ചു.
റവല്യൂഷണറി മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ഓര്‍ക്കട്ടേരിയില്‍ പ്രകടനം നടത്തി. മിനിക സുധീര്‍, അനിതകുമാരി, സിന്ധു, സുനിത, ആര്‍ ഗീത  നേതൃത്വം നല്‍കി. കോണ്‍ഗ്രസ് ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധ പ്രകടനം നടന്നു. സിപി വിശ്വനാഥന്‍, ബികെ തിരുവോത്ത്, ഹരീന്ദ്രന്‍ ഏറാമല, പുതിയെടുത്ത് കൃഷ്ണന്‍ നേതൃത്വം നല്‍കി.
ആസിഫയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് അഴിത്തലയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പിവി ഹാഷിം, കെവി ബഷീര്‍, പിവി റാഷിദ്, കെ സാദിഖ്, പിവി നൗഷാദ്, എ അന്‍സാര്‍, പിവി നൗഷാദ്, പിവി ലത്തീഫ്, കെപി ജംഷിദ് നേതൃത്വം നല്‍കി.
എക്കൊ കൊയിലാണ്ടി വളപ്പ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് പ്രസിഡന്റ് സിടി നിസാര്‍, സെക്രട്ടറി കെവിപി നിസാര്‍, കെപി റാജിസ്, കെവിപി നസീര്‍, ഇകെ സൈഫുദ്ധീന്‍, നൗഫല്‍, എം ഫായിദ്, കെവി ഷെമീര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it