kozhikode local

ആസിഡ് ഒഴുക്കിവിട്ട ലോറി നാട്ടുകാര്‍ പിടികൂടി



താമരശ്ശേരി: ബാറ്ററികൡ നിന്നുള്ള ആസിഡ് പൊതുസ്ഥലത്ത് ഒഴുക്കിയ ലോറി നാട്ടുകാര്‍ പിടികൂടി താമരശ്ശേരി പോലിസില്‍ ഏല്‍പിച്ചു. താമരശ്ശേരി മിനി ബൈപ്പാസിലെ ജനവാസ കേന്ദ്രത്തില്‍ ബാറ്ററി വെള്ളം ഒഴുക്കുന്നതിനിടെയാണ് ലോറി നാട്ടുകാര്‍ പിടികൂടിയത്. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ശനിയാഴ്ച രാവിലെ പത്തുമണിയോടെ താമരശ്ശേരി ബൈപ്പാസ് റോഡില്‍ ഭജനമഠത്തിന് സമീപത്തായിരുന്നു സംഭവം. പ്രദേശത്തുനിന്നും രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരികളും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ലോറിയില്‍ നിന്നും ആസിഡ് റോഡരികലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം താമരശ്ശേരി പോലിസില്‍ അറിയിക്കുകയായിരുന്നു. താമരശ്ശേരിയിലെ കടകളില്‍ നിന്നും ശേഖരിക്കുന്ന ബേറ്ററികളിലെ ആസിഡാണ് റോഡരികില്‍ ഒഴുക്കി വിട്ടത്. പോലിസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുയും പിഴ ഈടാക്കി വിട്ടയക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പ്രദേശത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുകയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഓവുചാലിലെ വെള്ളം സമീപത്തെ തോട്ടിലേക്കെത്തുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.
Next Story

RELATED STORIES

Share it