palakkad local

ആസിഡ് ആക്രമണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ആലത്തൂര്‍: കാവശ്ശേരിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികില്‍സയിലുള്ള സ്ത്രീയുടെ ഭര്‍ത്താവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ആലത്തൂര്‍ ഇരട്ടക്കുളം നെല്ലിയാംകുന്നം സ്വദേശി ശക്തന്‍ (44), പുതുക്കോട് ശാന്തിഭവനില്‍ റിട്ടനേവി ഉദ്യോഗസ്ഥന്‍ ശേഖരന്‍ (72) എന്നിവരെയാണ് ഡിവൈഎസ്പിസി കെ രാമചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.
ശക്തന്റെ ഭാര്യ ഷൈനി (38), മകള്‍ ശില്‍പ (13) എന്നിവര്‍ക്കാണ് ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റത്. ഇവര്‍ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഷൈനി നാലര വര്‍ഷമായി പുതുക്കോടുള്ള ശേഖരന്റെ വീട്ടില്‍ വീട്ടുജോലി ചെയ്ത് വരികയാണ്. ആശാ വര്‍ക്കറായും ജോലി നോക്കുന്നുണ്ട്. മുംബൈ സ്വദേശിനിയാണ് ശേഖരന്റെ ഭാര്യ. അവര്‍ മുംബൈയിലാണ് താമസം.
ശേഖരന്റെ വീട്ടുവളപ്പിനോട് ചേര്‍ന്നുള്ള സ്ഥലം കോയമ്പത്തൂരിലെ ഒരു സ്ത്രീക്ക് വിറ്റിരുന്നു. അവര്‍ നിര്‍മിക്കുന്ന വീടിന്റെ കരാറുകാരന്‍ മധുസൂദനന്‍ ഷൈനിയുമായി അടുത്തു. ഇതോടെ ഷൈനിയും ശക്തനും തമ്മില്‍ തെറ്റി. ഈ സാഹചര്യം മുതലെടുത്ത് മധുസൂദനന്‍ കാവശ്ശേരിയില്‍ ഷൈനിക്ക് താമസിക്കാന്‍ മൂന്നാഴ്ച മുമ്പ് വീട് വാടകക്കെടുത്തുകൊടുത്തിരുന്നു. ഈ വിരോധം വച്ച് ഭര്‍ത്താവ് ശക്തനും ശേഖരനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഷൈനിക്ക് നേരെ ആസിഡ് ബോംബെറിയുകയായിരുന്നുവെന്നാണ് ഇവര്‍ പോലിസി ല്‍ നല്‍കിയ മൊഴി. സി ഐ ആര്‍ റാഫി, എസ് ഐ എ പ്രതാപ്, സി പി ഒമാരായ കൃഷ്ണദാസ്, സുനില്‍, ഫൗജത്, ജമീല, അഞ്ജലി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ക്വട്ടേഷന്‍ സംഘത്തെകുറിച്ചും മറ്റുമുള്ള അന്വേഷണം തുടരുകയാണ്.
Next Story

RELATED STORIES

Share it