Flash News

ആസിഡ് ആക്രമണം: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ആസിഡ് ആക്രമണം: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
X


കൊല്ലം: പത്തനാപുരത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി ചേര്‍ത്ത ഭര്‍ത്താവിനെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ആലപ്പുഴ എസ്.പിയോട് ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പിറവന്തൂര്‍ സ്വദേശിയായ യുവതിയുടെ വീട്ടിലെത്തി കമ്മീഷനംഗം അഡ്വ. എം.എസ് താര വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. കാരയ്ക്കാട് സ്വദേശി ബിനുകുമാറാണ് യുവതിയുടെ ഭര്‍ത്താവ്. ഭര്‍തൃഗൃഹത്തില്‍ വെച്ച് ഈ മാസം അഞ്ചിനാണ് യുവതിക്ക് പൊള്ളലേറ്റതെങ്കിലും യുവതി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച ചികിത്സ തേടിയതോടെയാണ് പുറത്തറിഞ്ഞത്. പുനലൂര്‍ പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി ചെങ്ങന്നൂര്‍ പോലീസിന് കേസ് കൈമാറിയിരുന്നു.

[related]
Next Story

RELATED STORIES

Share it