malappuram local

ആസിഡ് ആക്രമണം: അന്വേഷണം ബന്ധുക്കളിലേക്കും

മലപ്പുറം: ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഭാര്യ ഉള്‍പ്പെടെയുള്ള ബന്ധുക്കളിലേക്കും. അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ബഷീറിന്റെ ഭാര്യയുടെയും മറ്റു ബന്ധുക്കളേയും മൊഴി അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തി. സൈബര്‍സെല്‍ ബഷീറിന്റെ മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ച് വരികയാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ ഭാര്യ സുബൈദയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീറിനുനരെയാണ് ആക്രമണമുണ്ടായത്. മുഖവും നെഞ്ചും ഉള്‍പ്പെടെ പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. അക്രമം നടക്കുമ്പോള്‍ ബഷീറും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മെഡിക്കല്‍ കോളജ് പോലിസ് നല്‍കിയ വിവരം പ്രകാരം മലപ്പുറം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ബഷീറിന്റെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it