thrissur local

ആസിഡുമായി പോയ ലോറിയില്‍ ചോര്‍ച്ച; യുവാവിന് പൊള്ളലേറ്റു

കുന്നംകുളം: ആസിഡുമായി വന്നിരുന്ന ലോറിയില്‍ നിന്ന് ചോര്‍ച്ചയെ തുടര്‍ന്ന് യുവാവിന് പെള്ളലേറ്റു. വെള്ളറക്കാട് നീലംകാവില്‍ ഡിക്‌സ(19) നാണ് പെളളലേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിലും പെള്ളലേറ്റിട്ടുണ്ട്.
മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് നൈഡ്രജന്‍ ആസിഡുമായി വന്നിരുന്ന ടാങ്കര്‍ ലോറി ഇന്നലെ പുലര്‍ച്ച ചങ്ങരംകുളത്തു വെച്ച് ചോര്‍ച്ച മൂലം വിദ്യര്‍ത്ഥികളുടെയും യാത്രക്കാരുടെയും ദേഹത്തേക്ക് ആസിഡ് തുളുമ്പുകയും ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങരംകുളം പോലിസിനെ വിവരം അിറയിക്കുകയും തുടര്‍ന്ന് പോലിസ് കുന്നംകുളം സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയും ചെയ്തിരുന്നു.
പോലിസ് വാഹനം പരിശോധിക്കുന്നതിനിടെ ചോര്‍ച്ചയറിയാതെ കുന്നംകുളം വഴി കടന്നു വന്നിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് സമീപം വെച്ച് ബൈക്ക് യാത്രക്കാരെന്റെ ദേഹത്തേക്ക് ആസിഡ് പതിക്കുകയായിരുന്നു.
ഉടന്‍ തന്നെ മറ്റുയാത്രക്കാരും പോലിസും ചേര്‍ന്ന് വാഹനം തടയുകയായിരുന്നു.
ടാങ്കര്‍ ലോറിയുടെ ചോര്‍ച്ച തടയാന്‍ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ കെണ്ടുപോയി കുന്നംകുളം ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ചോര്‍ച്ച പരിഹരിച്ചു.
കുന്നംകുളം പോലിസ് ടാങ്കര്‍ ലോറിയും ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാടു സ്വദേശികളായ ഡ്രൈവര്‍ പാണ്ഡ്യന്‍ സഹായി, ചിന്നദുരൈ എന്നിവരാണ് കസ്റ്റഡിയിലായത് .

ചരമദിനം ആചരിച്ചു
ചാലക്കുടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവ് സി.എം.ജോര്‍ജ്ജിന്റെ 13-ാം ചരമദിനം ചാലക്കുടി മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആചരിച്ചു. ജോയ് മൂത്തേടന്‍ അധ്യക്ഷത വഹിച്ചു. ജോബി മേലേടത്ത്, ഡേവീസ് മല്‍പാന്‍, ചന്ദ്രന്‍ കൊളത്താപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it