Pravasi

ആസക്തികള്‍ക്കും ജഡികേഛകള്‍ക്കും എതിരെ നേടിയ വിജയത്തിന്റെ ആഘോഷമാണ് പെരുന്നാള്‍ മൗലവി അബ്ദുസ്സലാം മോങ്ങം

ആസക്തികള്‍ക്കും ജഡികേഛകള്‍ക്കും എതിരെ നേടിയ വിജയത്തിന്റെ ആഘോഷമാണ് പെരുന്നാള്‍  മൗലവി അബ്ദുസ്സലാം മോങ്ങം
X

ദുബൈ: വിശപ്പും ദാഹവും കാമവും നിയന്ത്രണ വിധേയമാക്കാനും ആസക്തികള്‍ എത്ര ശക്തമാണെങ്കിലും അവയെ അടിച്ചമര്‍ത്തി ഇച്ഛകള്‍ക്ക് മുകളില്‍ മനുഷ്യത്വം എത്തിനില്‍ക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് പെരുന്നാളെന്ന് മൗലവി അബ്ദുസ്സലാം മോങ്ങം പ്രസ്താവിച്ചു. ദുബൈ മതകാര്യവകുപ്പും ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും സംയുക്തമായി ദുബൈ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ഈദ് സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജന്തുസഹജമായ വാസനകളില്‍ നിന്ന് മനുഷ്യത്വത്തിന്റെ ഉന്നത വിതാനത്തിലേക്കുള്ള ഉയര്‍ച്ചയായിരുന്നു  നോമ്പ്. വിശപ്പും ദാഹവുമുണ്ടായിരിക്കെ മുന്നിലിരിക്കുന്ന ആഹാരവും പാനീയവും വേണ്ടെന്നുവെക്കാന്‍ മൃഗങ്ങള്‍ക്ക് കഴിയില്ല. മനുഷ്യരില്‍ തന്നെ എല്ലാവര്‍ക്കും അതിനാവില്ല. മഹത്തായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ത്യാഗമനുഷ്ഠിക്കാനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുകയും ദൈവ കല്പനകള്‍ തങ്ങളുടെ ദേഹേച്ഛകള്‍ക്ക് വിരുദ്ധമാണെങ്കില്‍ പോലും അംഗീകരിച്ച്  ആദരിച്ച്   മുന്നോട്ടുപോയി അവസാനം പ്രബഞ്ചനാഥന്റെ ആദരവിന് പാത്രീഭൂദമാകുന്ന ശുഭാവസരത്തെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന   വിശ്വാസിക്കാണ് ഇതു സാധ്യമാകുക.അവരാണ് ലോകം കീഴടക്കിയ മഹാരഥന്മാര്‍.

ഈദ് ദിനത്തില്‍ പട്ടിണി കൊണ്ടും ദാരിദ്ര്യം കൊണ്ടും ആരും ദുഃഖിക്കാന്‍ ഇടവരാതിരിക്കാവുന്ന രീതിയിലുള്ള ഫിത്ര്‍ സക്കാത്തും സ്ത്രീകളും കുട്ടികളുമടക്കം അബാലവൃദ്ധം ജനങ്ങളോടും ഈദ് ഗാഹിലേക്ക് പുറപ്പെടാന്‍ കല്പിച്ചിട്ടുള്ളതും ഈ സാമൂഹികതയുടെ മാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങള്‍ ഈദ് ഗാഹില്‍ പങ്കെടുത്തു



Next Story

RELATED STORIES

Share it