ആഷസ് ടെസ്റ്റ്: ആന്ഡേഴ്സണ് പന്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം
BY vishnu vis29 Dec 2017 11:54 AM GMT
X
vishnu vis29 Dec 2017 11:54 AM GMT
മെല്‍ബണ്‍: ആസ്ത്രേലിയക്കെതിരായ നാലാം ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പന്തില്‍ കൃത്രിമം കാണിച്ചതായി ആരോപണം. ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഇത്തരത്തിലുള്ള ശ്രമം നടത്തിയതായി ആരോപിച്ച് ഓസീസ് കമന്റേറ്റര്‍മാരാണ് ആദ്യം രംഗത്തെത്തിയത്. പന്തിന്റെ സീമിന്റെ ഇടയില്‍ കൈ നഖം കൊണ്ട് ഉരയ്ക്കുന്ന ജയിംസ് ആന്‍ഡേഴ്സണിന്റെ ഷോട്ടുകള്‍ ടെലിവിഷന്‍ ക്യാമറയില്‍ കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്‍ ആസ്ത്രേലിയന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ ഷെയിന്‍ വോണാണ് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുന്നത് തന്നെയെന്ന് ആരോപണം ഉന്നയിച്ചത്. അതേ സമയം ജയിംസ് ആന്ഡേഴ്സണ് പന്തിലെ ചെളി കളയുകയാണ് ചെയ്തത്. മറ്റൊരു തരത്തിലുള്ള കൃത്രിമവും താരം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. റിവേഴ്സിങ് ലഭിക്കുന്നതിന് വേണ്ടിയാണ് പന്തില്‍ പ്രധാനമായും ഇത്തരം മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്നത്.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT