Cricket

ആഷസിലും ബാന്‍ക്രോഫ്റ്റ് പന്തില്‍ ചുരണ്ടി, തെളിവ് പുറത്ത്

ആഷസിലും ബാന്‍ക്രോഫ്റ്റ് പന്തില്‍ ചുരണ്ടി, തെളിവ് പുറത്ത്
X

കേപ്ടൗണ്‍: ആസ്‌ത്രേലിയന്‍ കായിക ലോകത്തെ മുഴുവന്‍ നാണക്കേടിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തുന്നു. പന്തില്‍ കൃത്രിമം കാട്ടിയെന്ന കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്തും  ഡേവിഡ് വാര്‍ണറും നായകസ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും  ഇരുവര്‍ക്കും  ആജീവനാന്ത വിലക്ക് നല്‍കാനും  സാധ്യതകളുണ്ട്ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനിടെ പന്തില്‍ കൃത്രിമം  നടത്തിയ ബാന്‍ക്രോഫ്റ്റിനെതിരേ കൂടുതല്‍ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയ്ക്കിടയിലും ബാന്‍ക്രോഫ്റ്റ് സമാനരീതിയില്‍ പന്തില്‍ കൃത്രിമം കാട്ടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോകളാണ് പുറത്തുവന്നത്.ആഷസ് പരമ്പരയിലെ അഞ്ചാം മല്‍സരത്തിനിടെയിലെ സംഭവങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. മല്‍സരത്തിന്റെ വിശ്രമ വേളയില്‍ ഡ്രസിങ് റൂമില്‍ നിന്ന് ബാന്‍ക്രോഫ്റ്റ് പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. സ്പൂണില്‍ പഞ്ചസാര കോരിയെടുത്ത് ബാന്‍കോഫ്റ്റ് തന്റെ പോക്കറ്റില്‍ നിക്ഷേപിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പഞ്ചസാര തരികള്‍ ഉപയോഗിച്ച് പന്തിന്റെ ഷൈനിങ് കൂട്ടാന്‍ കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതുപയോഗിച്ച് പന്തില്‍ ഗ്രിപ്പിങ് വരുത്താനും അതുവഴി സ്വിങിങ് കൂട്ടാന്‍ സാധിക്കുമെന്നും ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം വൈറലായതോടെ ഓസീസ് ആഷസില്‍ ചതി നടത്തിയെന്നും ആഷസ് ട്രോഫി തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തു. ക്രിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുന്ന ടീമുകള്‍ പന്തിലെ ഷൈനിങ് നിലനിര്‍ത്താന്‍ ഒരു താരത്തെ ചുമതലപ്പെടുത്താറുണ്ട്. ഓസീസിന്റെ യുവതാരമായ ബാന്‍ക്രോഫ്റ്റിനെയാണ് കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം തന്നെ ടീം ഈ ചുമതലയേല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ മഞ്ഞ ടേപ്പുപയോഗിച്ച് താരം പന്തില്‍ കൃത്രിമം കാണിക്കുന്നതിനിടെ കാമറക്കണ്ണില്‍ കുടുങ്ങുകയായിരുന്നു. സംഭവം വിവാദമായതോടെ നായകന്‍ സ്മിത്ത് കുറ്റം സമ്മതം നടത്തിയെങ്കിലും ഐസിസി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it