ആഷസിന് മുമ്പേ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്റ്റാര്‍ക്ക്; ഒരു മല്സത്തില് രണ്ട് ഹാട്രിക്ക്
BY fousiya sidheek8 Nov 2017 4:00 AM GMT
fousiya sidheek8 Nov 2017 4:00 AM GMT
സിഡ്നി: ആഷസ് ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പേ ഇംഗ്ലണ്ടിന് താക്കീത് നല്കി ആസ്ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പരിക്കിനെത്തുടര്‍ന്ന് ഓസീസ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സ്റ്റാര്‍ക്ക് കഴിഞ്ഞ ദിവസം നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തില്‍ ഇരട്ട ഹാട്രിക്കുകള്‍ നേടിയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. 1979ല്‍ അമീന് ലഖാനി നേടിയ ഇരട്ട ഹാട്രിക്കിന് ശേഷം ആദ്യമായാണ് ഈ നേട്ടം മറ്റൊരു താരം സ്വന്തമാക്കുന്നത്.ആദ്യ ഇന്നിങ്സില്‍ ജെയ്സണ്‍ ബെഹെറെന്‍ഡോഫ്, ഡേവിഡ് മൂഡി, സിമോണ്‍ മാക്കിന് എന്നിവരെ പുറത്താക്കി കരിയറിലെ ആദ്യ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്സില്‍ ബെഹെറെന്‍ഡോഫിനെയും മൂഡിയേയും ഒരിക്കല്‍ കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒപ്പം വെല്‍സിനേയും ഗാലറിയിലേക്ക് പറഞ്ഞയച്ച സ്റ്റാര്‍ക്ക് ഇരട്ട ഹാട്രിക്ക് നേട്ടവും അക്കൗണ്ടിലാക്കി. മല്‍സരത്തില്‍ ന്യൂസൗത്ത് വെയ്ല്‍സിന് വേണ്ടി ഇറങ്ങിയ സ്റ്റാര്‍ക്കിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ 171 റണ്‍സിന് ടീം വിജയിക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇത് എട്ടാമത്തെ താരമാണ് ഇരട്ട ഹാട്രിക്കുകള്‍ സ്വന്തമാക്കുന്നത്. ആല്‍ഫ്രഡ് ഷാ (1884), ട്രോട്ട് (1907), മാത്യൂസ് (1912), പാര്‍ക്കര്‍ (1924),ജെന്‍കിസ് (1949), ജെ എസ് റാവു (1964), അമീന് ലഖാനി (1979) എന്നിവരാണ് ഒരു മല്‍സരത്തില്‍ ഇരട്ട ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT