palakkad local

ആശുപത്രി ശോച്യാവസ്ഥ: താലൂക്ക് സഭയില്‍ രൂക്ഷ വിമര്‍ശനം

ജെസി എം ജോയി

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ താലൂക്ക് സഭയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. പ്രതിദിനം ആയിരത്തി അഞ്ഞൂറിലധികം രോഗികള്‍ ചികിത്സ തേടിയെത്തുന്നതാലൂക്കാശുപത്രിയിലെ ഫാര്‍മസി, എക്‌സറേ ,സ്‌കാനിംങ്ങ്‌യൂണിറ്റുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ട് കാലങ്ങളായി .
ഇത് സ്വകാര്യ ലാബുകളെയും മെഡിക്കല്‍ ഷോപ്പുകളെയും സഹായിക്കാനാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.ഇതിന് ആശുപത്രിയില്‍ ചില ഉപജാപസംഘങ്ങളുണ്ടന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.ഫാര്‍മസിയില്‍ മരുന്ന് ലഭ്യമാക്കാന്‍ ഇപ്പോള്‍ നടപ്പാക്കിയ സംവിധാനം താല്‍ക്കാലികമാണെന്നും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ആശുപത്രിയുടെ ശോചനീയാവസ്ഥയുടെ ഗൗരവം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു. താലൂക്കാശുപത്രിയിലെ കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സമി തി സര്‍ക്കാറിനോടാവശ്വപ്പെട്ടു.എം.എല്‍ എ അഡ്വ.എന്‍.ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം രാധാകൃഷ്ണന്‍ ,വികസന സമിതി അംഗങ്ങളായ പി.ആര്‍ സുരേഷ്, എം.ഉണ്ണീന്‍, ടി.എ സലാം എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it