kozhikode local

ആശുപത്രിയില്‍ പോവാത്ത സീനിയര്‍ ഡോക്ടര്‍മാരുടെ സ്വകാര്യപരിശോധന തടയുമെന്ന്‌

പേരാമ്പ്ര : നിപാ വൈറസ് ഭീതിയാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാതെ സ്വകാര്യ പരിശോധന നടത്തുന്ന സീനിയര്‍ ഡോക്ടര്‍മാരുടെ നടപടിക്കെതിരെ മദ്യ നിരോധന സമിതി ജില്ലാ  കമ്മിറ്റി രംഗത്ത്.
നിപാ വൈറസ് ബാധമൂലം കേരളവും പ്രത്യേകിച്ച് കോഴിക്കോട് ജില്ലയും വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റേണ്ടവരും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടവരുമായ സീനിയര്‍ ഡോക്ടര്‍മാര്‍ നിപാ ബാധിതരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ എത്തിനോക്കുക പോലും ചെയ്യാതെ വീടുകളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെ യോഗം അപലപിച്ചു. ഇത്തരം നടപടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ സീനിയര്‍ ഡോക്ടര്‍മാരുടെ വീട്ടുമുറ്റത്ത് കുത്തിയിരിപ്പ് സമരം നടത്തുമെന്നും സമിതി സെക്രട്ടറി പപ്പന്‍കന്നാട്ടി അറിയിച്ചു. നിപാ ബാധിതരും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുമായി പതിനാറോളം പേര്‍ മെഡിക്കല്‍ കോളജിലുണ്ടെങ്കിലും ഇവരെ പരിശോധിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാരില്ല. പകരം പിജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജ്ജന്മാരുമാണ് രോഗികളെ പരിശോധിക്കുന്നത്.  യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ഗംഗന്‍ തുമ്പക്കണ്ടി, വിശ്വാമിത്രന്‍ വൈദ്യര്‍, യൂനസ് ഹാജി സംബന്ധിച്ചു.
Next Story

RELATED STORIES

Share it